മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ വിറകുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സംഭവം മംഗളൂരുവിനടുത്ത് ബെല്‍ത്തങ്ങാടിയില്‍, കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശിനി

മംഗളൂരു: മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് കലഹത്തിനിടെ ഭാര്യയെ വിറകുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിനടുത്ത് ബെല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ഇടുക്കി ചെറുതോണി തടിയംപാട് സ്വദേശിനി സൗമ്യഫ്രാന്‍സിസ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബെല്‍ത്തങ്ങാടി നെരിയകാട് കൊച്ചുതറ ജോണ്‍സണെ(40) ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. നെരിക്കാട്ടെ വീട്ടില്‍ മദ്യപിച്ചെത്തിയ ജോണ്‍സണ്‍ സൗമ്യയുമായി വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ വിറകുകൊണ്ട് സൗമ്യയുടെ നെഞ്ചില്‍ ആഞ്ഞടിച്ചു. ബോധമറ്റ് ഗുരുതരനിലയിലായ സൗമ്യയെ അയല്‍വാസികളെത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. […]

മംഗളൂരു: മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് കലഹത്തിനിടെ ഭാര്യയെ വിറകുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിനടുത്ത് ബെല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ഇടുക്കി ചെറുതോണി തടിയംപാട് സ്വദേശിനി സൗമ്യഫ്രാന്‍സിസ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബെല്‍ത്തങ്ങാടി നെരിയകാട് കൊച്ചുതറ ജോണ്‍സണെ(40) ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. നെരിക്കാട്ടെ വീട്ടില്‍ മദ്യപിച്ചെത്തിയ ജോണ്‍സണ്‍ സൗമ്യയുമായി വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ വിറകുകൊണ്ട് സൗമ്യയുടെ നെഞ്ചില്‍ ആഞ്ഞടിച്ചു. ബോധമറ്റ് ഗുരുതരനിലയിലായ സൗമ്യയെ അയല്‍വാസികളെത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ധര്‍മസ്ഥല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സൗമ്യയുടെ സഹോദരന്റെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ജോണ്‍സണെ അറസ്റ്റ് ചെയ്തു. ത്രേസ്യാമ്മയാണ് സൗമ്യയുടെ മാതാവ്. നാലാംക്ലാസ് വിദ്യാര്‍ഥിനി സ്മിത ഏകമകളാണ്. സഹോദരങ്ങള്‍: സന്തോഷ്, സനോജ്.

Related Articles
Next Story
Share it