പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ പരക്കെ ആക്രമണം; തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കേശ്പുര്‍ സ്വദേശിയായ ഉത്തംദോല (40) ആണ് കുത്തേറ്റുമരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വയറിന് മാരകമായി പരിക്കേറ്റ ഉത്തംദോല ഉടന്‍ തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബി.ജെ.പി […]

കൊല്‍ക്കത്ത: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കേശ്പുര്‍ സ്വദേശിയായ ഉത്തംദോല (40) ആണ് കുത്തേറ്റുമരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
വയറിന് മാരകമായി പരിക്കേറ്റ ഉത്തംദോല ഉടന്‍ തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബി.ജെ.പി പരക്കെ അക്രമം നടത്തുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു.
ദെബ്‌ര ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി തൃണമൂല്‍ ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെതിരെയാണ് ആരോപണം. ബുധനാഴ്ച മുതല്‍ ബി.ജെ.പി പണം വിതരണം ചെയ്ത് തുടങ്ങിയെന്നും കേന്ദ്രസേനകളോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.