വോട്ടെടുപ്പിനിടെയും ശേഷവും ജില്ലയില്‍ വ്യാപക അക്രമം; നേതാക്കളും പ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: വോട്ടെടുപ്പിനിടെയും ശേഷവും വിവിധ ഭാഗങ്ങളില്‍ അക്രമം. പെരിയയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പരസ്പരമുണ്ടായ കല്ലേറില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയക്കും ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീടിനും (45) സി.പി.എം പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ മുകേഷി(32)നും പരിക്കേറ്റു. ബാലകൃഷ്ണന്റെ ഇടതുകാലിനാണ് പരിക്കേറ്റത്. വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന സ്ത്രീക്കും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലേറുണ്ടായി.ഈ സമയത്താണ് മുകേഷിന് പരിക്കേറ്റത്. […]

കാഞ്ഞങ്ങാട്: വോട്ടെടുപ്പിനിടെയും ശേഷവും വിവിധ ഭാഗങ്ങളില്‍ അക്രമം. പെരിയയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പരസ്പരമുണ്ടായ കല്ലേറില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയക്കും ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീടിനും (45) സി.പി.എം പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ മുകേഷി(32)നും പരിക്കേറ്റു. ബാലകൃഷ്ണന്റെ ഇടതുകാലിനാണ് പരിക്കേറ്റത്. വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന സ്ത്രീക്കും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലേറുണ്ടായി.ഈ സമയത്താണ് മുകേഷിന് പരിക്കേറ്റത്.
ചെറുവത്തൂര്‍ കാരിയില്‍ എല്‍.പി സ്‌കൂളിലെ 95, 96 ബൂത്ത് ഏജന്റുമാരെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായി യു.ഡി.എഫ് ആരോപിച്ചു. വിവരമറിഞ്ഞെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി ജോസഫിന്റെ കാറിന്റെ ചില്ല് തകര്‍ത്തു. യു.ഡി.എഫ് ഏജന്റുമാരായ ഷുഹൈബ്, എം.സി അബ്ദുല്ല ഹാജി എന്നിവരെയാണ് തടഞ്ഞുവെച്ചത്. ഇവരെ വീടുകളിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് കാറിന്റെ ചില്ല് തകര്‍ത്തത്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 10 മണിയോടെ പറക്കളായി വലിയടുക്കത്താണ് സംഭവം. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സംഘര്‍ഷത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകക്കും പരിക്കേറ്റു.