സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമം; 50 ഓളം ബസുകള്‍ തകര്‍ത്തു

കൊച്ചി/കാസര്‍കോട്: ഇന്നലെ രാജ്യവ്യാപകമായ റെയ്ഡ് നടത്തി പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കാസര്‍കോട്ടടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും പരക്കെ ആക്രമണം. കുമ്പള പെര്‍വാഡില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. ഗ്ലാസ് തകര്‍ന്നു. പലയിടത്തും പൊലീസ് ശക്തമായ ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ട് രണ്ടുപേരെ കരുതല്‍ തടങ്കലിലെടുത്തു. സംസ്ഥാനത്ത് ഉച്ചവരെ അമ്പതോളം കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് തകര്‍ത്തതായാണ് വിവരം. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണത്തും […]

കൊച്ചി/കാസര്‍കോട്: ഇന്നലെ രാജ്യവ്യാപകമായ റെയ്ഡ് നടത്തി പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കാസര്‍കോട്ടടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും പരക്കെ ആക്രമണം. കുമ്പള പെര്‍വാഡില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. ഗ്ലാസ് തകര്‍ന്നു. പലയിടത്തും പൊലീസ് ശക്തമായ ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ട് രണ്ടുപേരെ കരുതല്‍ തടങ്കലിലെടുത്തു. സംസ്ഥാനത്ത് ഉച്ചവരെ അമ്പതോളം കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് തകര്‍ത്തതായാണ് വിവരം. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി.
ഈരാറ്റുപേട്ടയില്‍ സംഘടിച്ചെത്തിയ സമരാനുകൂലികള്‍ നടുറോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അഞ്ച് പി.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട, പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയില്‍ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികള്‍ നടുറോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തു. ഇതോടെ പൊലീസ് സംഘമെത്തി ലാത്തി വീശി. ഈരാറ്റുപേട്ടയില്‍ നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം.സി റോഡിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേ വ്യാപക കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളില്‍ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.

Related Articles
Next Story
Share it