കെ. സുരേന്ദ്രനെതിരെ വ്യാപക ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പലേയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കറന്തക്കാട് ഉള്‍പ്പെടെ നഗരത്തിലെ ചിലയിടങ്ങളിലും കുമ്പള, സീതാംഗോളി തുടങ്ങിയ ഇടങ്ങളിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്ന സുരേന്ദ്രനെതിരെ പ്രതിഷേധിക്കുക എന്നാണ് ബോര്‍ഡിലുള്ളത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സംഘടനകളുമായി ചേര്‍ന്ന് ഇടത്, വലത് മുന്നണികള്‍ പല സ്ഥാപനങ്ങളിലും തുടരുന്ന ഭരണം അവസാനിപ്പിക്കണെമെന്നാവശ്യപ്പെട്ടാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കുമ്പള ടൗണില്‍ ബി.ജെ.പി […]

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പലേയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കറന്തക്കാട് ഉള്‍പ്പെടെ നഗരത്തിലെ ചിലയിടങ്ങളിലും കുമ്പള, സീതാംഗോളി തുടങ്ങിയ ഇടങ്ങളിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്ന സുരേന്ദ്രനെതിരെ പ്രതിഷേധിക്കുക എന്നാണ് ബോര്‍ഡിലുള്ളത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സംഘടനകളുമായി ചേര്‍ന്ന് ഇടത്, വലത് മുന്നണികള്‍ പല സ്ഥാപനങ്ങളിലും തുടരുന്ന ഭരണം അവസാനിപ്പിക്കണെമെന്നാവശ്യപ്പെട്ടാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കുമ്പള ടൗണില്‍ ബി.ജെ.പി യോഗം നടത്തുന്നത്. ഇത് ഉദ്ഘാടനം ചെയ്യുന്നതിനാണ് സുരേന്ദ്രന്‍ എത്തുന്നത്. കുമ്പളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാക്കാന്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പിയില്‍ അസ്വാരസ്യം ഉയര്‍ന്നിരുന്നു. രണ്ട് തവണ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുകയുമുണ്ടായി.
വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടല്‍ നടത്താതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകരില്‍ ഇപ്പോഴും പ്രതിഷേധം കത്തി നില്‍ക്കുന്നത്.

Related Articles
Next Story
Share it