ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഇടിമിന്നലില്‍ കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ആദൂര്‍/ബന്തടുക്ക: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടമുണ്ടായി. ആദൂര്‍ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പാകിയ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് 5മണിയോടെയാണ് സംഭവം. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്‌കൂള്‍ മാനേജര്‍ മിസ്ബാഹ് തങ്ങള്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ വ്യാപകമായി വാഴകളും കവുങ്ങുകളും ഒടിഞ്ഞുവീണത് കര്‍ഷകരെ ദുരിതത്തിലാക്കി. ബന്തടുക്ക, കരിവേടകം, കുണ്ടുപള്ളക്കാട് പട്ടികവര്‍ഗ കോളനിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മാധവന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. […]

ആദൂര്‍/ബന്തടുക്ക: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടമുണ്ടായി. ആദൂര്‍ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പാകിയ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് 5മണിയോടെയാണ് സംഭവം. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്‌കൂള്‍ മാനേജര്‍ മിസ്ബാഹ് തങ്ങള്‍ പറഞ്ഞു.
സമീപ പ്രദേശങ്ങളില്‍ വ്യാപകമായി വാഴകളും കവുങ്ങുകളും ഒടിഞ്ഞുവീണത് കര്‍ഷകരെ ദുരിതത്തിലാക്കി.
ബന്തടുക്ക, കരിവേടകം, കുണ്ടുപള്ളക്കാട് പട്ടികവര്‍ഗ കോളനിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മാധവന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. ചെല്ലിച്ചിയുടെ വീടിന്റെ ആസ്ബറ്റോസ് പാകിയ മേല്‍ക്കൂരയും സുമതിയുടെ വീടിന്റെ ഓടുപാകിയ മേല്‍ക്കൂരയും തകര്‍ന്നു. മാനടുക്കം എ.സി. ഗോപിനാഥന്‍ നായരുടെ റബര്‍ മരങ്ങള്‍ നശിച്ചു. ആനക്കല്ല് പുന്നക്കാലിലെ മിനിതോമസിന്റെ വീടിന് മുകളില്‍ മരം വീണു. കുണ്ടംകുഴി എടപ്പണിയിലെ സനല്‍കുമാറിന്റെ വീടിന് മുകളിലും മരം വീണു. കെ.എസ്.ഇ.ബി. കുറ്റിക്കോല്‍ സെക്ഷന്‍ പരിധിയില്‍ 30 ഓളം ഇടങ്ങളിലാണ് വൈദ്യുതി കമ്പികള്‍ പൊട്ടിയത്. വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ ഭാഗത്ത് മഴയുണ്ടായിരുന്നു. ഇന്നലെ രണ്ടുമണിക്കൂറോളമാണ് മഴപെയ്തത്.
മുളിയാര്‍ കാനത്തൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. കൃഷ്ണന്റെ ഭാര്യ മോഹിനി, മകള്‍ ഓമന, ഓമനയുടെ മക്കളായ രഞ്ജിന, രഞ്ജീഷ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. കാനത്തൂര്‍ കുണ്ടൂച്ചിയിലെ കെ. പ്രഭാകരന്റെ വീട് സമീപത്തെ റബര്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.

Related Articles
Next Story
Share it