എ പി എല്‍ കാര്‍ഡുള്ളവരെല്ലാം കോടീശ്വരന്മാരല്ല; അവര്‍ക്ക് ഭക്ഷണം കഴിക്കേണ്ടെ? കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് കേരളത്തോട് സുപ്രീം കോടതി

കൊച്ചി: ഒരുമാസത്തെ കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളില്‍ മരണമടയുന്നവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് കോവിഡാനന്തര ചികിത്സ തേടുന്ന ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്കും സൗജന്യ ചികിത്സ നല്‍കിക്കൂടെയെന്ന് കോടതി ചോദിച്ചത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. കോവിഡുള്ള സമയത്തേക്കാളും ആരോഗ്യപ്രശ്നങ്ങള്‍ കോവിഡാനന്തര ചികിത്സ തേടുന്നവര്‍ക്കാണ്. ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല. എ പി എല്‍ വിഭാഗങ്ങള്‍ […]

കൊച്ചി: ഒരുമാസത്തെ കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളില്‍ മരണമടയുന്നവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് കോവിഡാനന്തര ചികിത്സ തേടുന്ന ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്കും സൗജന്യ ചികിത്സ നല്‍കിക്കൂടെയെന്ന് കോടതി ചോദിച്ചത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.

കോവിഡുള്ള സമയത്തേക്കാളും ആരോഗ്യപ്രശ്നങ്ങള്‍ കോവിഡാനന്തര ചികിത്സ തേടുന്നവര്‍ക്കാണ്. ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല. എ പി എല്‍ വിഭാഗങ്ങള്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടെന്നും ഇളവുകള്‍ ഒഴിവാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് നാമമാത്രമാണെന്നും മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് പണം നല്‍കേണ്ടി വരുകയുള്ളൂവെന്നും സര്‍ക്കാര്‍ വാദിച്ചു. 25,000 രൂപ മാസ വരുമാനമുള്ള ഒരാള്‍ ആശുപത്രിയില്‍ മുറിവാടകയായി 21,000 രൂപ നല്‍കേണ്ടി വരുന്നുവെന്നും പിന്നെ ആ രോഗി എങ്ങനെ ഭക്ഷണം കഴിക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ചോദിച്ചു.

സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ കേസ് കൂടുതല്‍ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി. കോവിഡ് ചികിത്സാനിരക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

Related Articles
Next Story
Share it