ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടി, ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

ന്യൂഡെല്‍ഹി: ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടുന്നതായി പഠനം. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഭൂമി ഇപ്പോള്‍ കറങ്ങുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരികയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഡെയ്ലി മെയിലാണ് ഇത് സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്. 1960 മതലാണ് ശാസ്ത്രജ്ഞര്‍ ദിവസങ്ങളുടെ സമയദൈര്‍ഘ്യം റെക്കോഡ് ചെയ്ത് തുടങ്ങിയത്. ഇക്കഴിഞ്ഞ 2020 ജൂലായ് 19 ന് 24 മണിക്കൂര്‍ ഉണ്ടായിരുന്നില്ലത്രെ. 1.4602 മില്ലിസെക്കന്റ് കുറവായിരുന്നു അന്നത്തെ ദിവസത്തിന്റെ ദൈര്‍ഘ്യം. അതായത് കഴിഞ്ഞ അമ്പത് വര്‍ഷമായുള്ളതിനേക്കാള്‍ […]

ന്യൂഡെല്‍ഹി: ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടുന്നതായി പഠനം. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഭൂമി ഇപ്പോള്‍ കറങ്ങുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരികയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഡെയ്ലി മെയിലാണ് ഇത് സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്.

1960 മതലാണ് ശാസ്ത്രജ്ഞര്‍ ദിവസങ്ങളുടെ സമയദൈര്‍ഘ്യം റെക്കോഡ് ചെയ്ത് തുടങ്ങിയത്. ഇക്കഴിഞ്ഞ 2020 ജൂലായ് 19 ന് 24 മണിക്കൂര്‍ ഉണ്ടായിരുന്നില്ലത്രെ. 1.4602 മില്ലിസെക്കന്റ് കുറവായിരുന്നു അന്നത്തെ ദിവസത്തിന്റെ ദൈര്‍ഘ്യം. അതായത് കഴിഞ്ഞ അമ്പത് വര്‍ഷമായുള്ളതിനേക്കാള്‍ അല്‍പം വേഗത്തിലായിരിക്കും ഇനി ദിവസങ്ങള്‍ കടന്നുപോവുകയെന്നര്‍ത്ഥം. ഇതിന്റെ ഫലമായി ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറിനേക്കാള്‍ 0.5 സെക്കന്റ് കുറവായിരിക്കും.

അതിനിടെ സംഭവത്തെ ചൊല്ലി ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയും ഉടലെടുത്തു. ഇനി മുതല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതിന് പകരം ഒരു സെക്കന്റ് കുറച്ച് 23 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് എന്നാക്കി മാറ്റണമെന്ന് ചിലര്‍ വാദിക്കുന്നു.

Related Articles
Next Story
Share it