കെ.എസ്.ഇ.ബി ഓരോ ബില്ലിലും മീറ്റര്‍ വാടക ഈടാക്കുന്നതെന്തിന്? മീറ്റര്‍ വാടക എങ്ങനെ ഒഴിവാക്കാം
തിരുവനന്തപുരം: കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുകയാണ്. ഓരോ ബില്ലിലും ഉപഭോക്താക്കൡ നിന്ന് മീറ്റര്‍ വാടക ഈടാക്കുന്നതിലൂടെ വന്‍തുകയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നതെന്നും കൊള്ള തിരിച്ചറിയണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി. കെ.എസ്.ഇ.ബി ഉപഭോക്താവില്‍ നിന്ന് മീറ്ററിന്റെ വില വാങ്ങുന്നില്ലെന്നും ഇതിന് പകരമായാണ് വാടക ഈടാക്കുന്നതെന്നും വകുപ്പ് പറയുന്നു. ഉപഭോക്താവ് സ്വയം മീറ്റര്‍ വാങ്ങി അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്ത് നല്‍കിയാല്‍ മീറ്റര്‍ വാടക ഒഴിവാകുമെന്നും […]

തിരുവനന്തപുരം: കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുകയാണ്. ഓരോ ബില്ലിലും ഉപഭോക്താക്കൡ നിന്ന് മീറ്റര്‍ വാടക ഈടാക്കുന്നതിലൂടെ വന്‍തുകയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നതെന്നും കൊള്ള തിരിച്ചറിയണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി.
കെ.എസ്.ഇ.ബി ഉപഭോക്താവില്‍ നിന്ന് മീറ്ററിന്റെ വില വാങ്ങുന്നില്ലെന്നും ഇതിന് പകരമായാണ് വാടക ഈടാക്കുന്നതെന്നും വകുപ്പ് പറയുന്നു. ഉപഭോക്താവ് സ്വയം മീറ്റര്‍ വാങ്ങി അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്ത് നല്‍കിയാല്‍ മീറ്റര്‍ വാടക ഒഴിവാകുമെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കെ എസ് ഇ ബി മീറ്റര്‍ വില വാങ്ങുന്നില്ല!
വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ കെ എസ് ഇ ബി മീറ്ററിന്റെ വില കൂടി വാങ്ങുന്നുണ്ടല്ലോ? പിന്നെന്തിനാണ് എല്ലാ ബില്ലിലും മീറ്റര്‍ വാടക വാങ്ങുന്നത്? ചിലരുടെ സംശയമാണ്. വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ കെ എസ് ഇ ബി മീറ്റര്‍ വില ഈടാക്കുന്നില്ല എന്നതാണ് സത്യം. മീറ്ററിന്റെ വില ഒഴിവാക്കി സര്‍വ്വീസ് കണക്ഷന്‍ നല്‍കാന്‍ വേണ്ടി വരുന്ന ന്യായമായ ചെലവ് മാത്രമാണു ഉപഭോക്താവ് നല്‍കേണ്ടി വരുന്നത്. ഒപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം.
എനര്‍ജി മീറ്ററിന്റെ വാടകയായി സിംഗിള്‍ ഫെയ്‌സ് മീറ്ററിന് 6 രൂപയും ത്രീ ഫെയ്‌സ് മീറ്ററിന് 15 രൂപയും മാത്രമാണ് പ്രതിമാസം ഈടാക്കുന്നത്. ഒരു സിംഗിള്‍ ഫെയ്‌സ് എനര്‍ജി മീറ്ററിന് വിപണിയില്‍ 1200 രൂപയോളം വിലയുണ്ടെന്നോര്‍ക്കണം. അത് ത്രീ ഫെയ്‌സ് മീറ്ററാണെങ്കില്‍ വാങ്ങാന്‍ 4000 രൂപയിലേറെ കൊടുക്കേണ്ടിവരും. ഒന്നാലോചിച്ചു നോക്കൂ... ഉപഭോക്താവ് വാടകയായി നല്‍കുന്ന തുക എത്ര കാലമെടുത്താലാണ് മീറ്ററിന്റെ വിലയ്‌ക്കൊപ്പമെത്തുക!?
ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ മീറ്റര്‍ കേടായാല്‍ കെ എസ് ഇ ബി മീറ്റര്‍ സൗജന്യമായി മാറ്റി തരുകയും ചെയ്യും. ഉപഭോക്താവ് സ്വയം മീറ്റര്‍ വാങ്ങി അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്ത് നല്‍കിയാല്‍ മീറ്റര്‍ വാടക ഒഴിവാകും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത് എന്ന് അഭ്യര്‍ഥിക്കുന്നു.