ഇങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ ആവശ്യമില്ല; ടീം സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ച് കപില്‍ ദേവ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിന് ടീമിന്റെ ഭാഗമല്ലാത്ത പൃഥ്വി ഷായെ ഉള്‍പ്പെടുത്താനുള്ള കോഹ്ലിയുടെയും ശാസ്ത്രിയുടെയും തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക്് ആദ്യമായി ലോകകപ്പ് നേടിത്തന്ന മുന്‍ നായകന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്യാപ്റ്റനും ടീം മാനേജ്മെന്റിനും സെലക്ഷനില്‍ അഭിപ്രായം പറയാനാവണം. എന്നാല്‍ അവിടെ അധികാരം അതിര് വിടരുത്. അങ്ങനെയെങ്കില്‍ […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിന് ടീമിന്റെ ഭാഗമല്ലാത്ത പൃഥ്വി ഷായെ ഉള്‍പ്പെടുത്താനുള്ള കോഹ്ലിയുടെയും ശാസ്ത്രിയുടെയും തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക്് ആദ്യമായി ലോകകപ്പ് നേടിത്തന്ന മുന്‍ നായകന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ക്യാപ്റ്റനും ടീം മാനേജ്മെന്റിനും സെലക്ഷനില്‍ അഭിപ്രായം പറയാനാവണം. എന്നാല്‍ അവിടെ അധികാരം അതിര് വിടരുത്. അങ്ങനെയെങ്കില്‍ സെലക്ടര്‍മാരെ നമുക്ക് ആവശ്യമില്ല അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി രോഹിത് ശര്‍മയോടൊപ്പം ഓപണ്‍ ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് ഓപ്പണിംഗിലേക്ക് പൃഥ്വി ഷായെ പരിഗണിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് പൃഥ്വി ഉള്‍പ്പെട്ടിരിക്കുന്നത്. സെലക്ടര്‍മാര്‍ക്ക് മുകളില്‍ ക്യാപ്റ്റനും പരിശീലകനും സ്വന്തം താത്പര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
'സെലക്ടര്‍മാരേയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അവര്‍ ഒരു ടീമിനെ തെരഞ്ഞെടുത്തു. കോഹ്‌ലിയുടേയോടും ശാസ്ത്രിയോടും കൂടിയാലോചിച്ചാകും അവര്‍ ടീമിനെ തെരഞ്ഞെടുത്തത്. എന്നിട്ടും സെലക്ടര്‍മാരെ വകവെക്കാതെ തീരുമാനം എടുക്കുന്നത് ശരിയല്ല. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഇനി മൂന്നാമത് ഒരു ഓപ്ഷന്‍ കൂടി വേണമോ? എനിക്ക് തോന്നുന്നില്ല', കപില്‍ ദേവ് പറഞ്ഞു.