കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസ വാര്‍ത്ത; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ലഭിച്ചേക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിന്‍ ആ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ പല വിദേശ രാജ്യങ്ങളിലും പ്രവേശിക്കാനാകാതെ വലയുന്നതിനിടെയാണ് ആസ്വാസമായി പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര അംഗീകാരം നേടാന്‍ കഴിയാതിരുന്നതോടെ കുത്തിവെപ്പെടുത്ത പലരും വിദേശത്ത് പോകാനാകാതെ വലയുകയായിരുന്നു. ഇന്ത്യന്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭ്യമാക്കാന്‍ ശ്രമം നടത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ഇതിനു […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിന്‍ ആ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ പല വിദേശ രാജ്യങ്ങളിലും പ്രവേശിക്കാനാകാതെ വലയുന്നതിനിടെയാണ് ആസ്വാസമായി പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അന്താരാഷ്ട്ര അംഗീകാരം നേടാന്‍ കഴിയാതിരുന്നതോടെ കുത്തിവെപ്പെടുത്ത പലരും വിദേശത്ത് പോകാനാകാതെ വലയുകയായിരുന്നു. ഇന്ത്യന്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭ്യമാക്കാന്‍ ശ്രമം നടത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഭാരത് ബയോടെക്കും കേന്ദ്ര സര്‍ക്കാറും അംഗീകാരത്തിനായി ശ്രമം തുടങ്ങിയത്. രാജ്യാന്തര അംഗീകാരമില്ലെങ്കിലും കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡബ്ല്യൂ.എച്ച്.ഒ അനുമതി നല്‍കിയിരുന്നു.
ഇപ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വാക്‌സിനാണെന്ന് തെളിയിക്കാന്‍ സാധിച്ചതോടെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്‌സിന് അംഗീകാരം നല്‍കാന്‍ ധാരണയായത്. നിലവില്‍ ഫൈസര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, മൊഡേണ, സിനോഫാം, ഓക്‌സ്‌ഫോഡ്-ആസ്ട്രസെനക്ക, സ്ഫുട്‌നിക്, കോവിഷീല്‍ഡ് എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്‌സിനുകള്‍.