കോവിഡ് ബാധിച്ച് മരിച്ച റിട്ട.ഐ.ബി ഉദ്യോഗസ്ഥന് ചിതയൊരുക്കി വൈറ്റ് ഗാര്‍ഡ്

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട റിട്ട. ഐ.ബി ഉദ്യോഗസ്ഥന്‍ വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ പ്രഭാകരന്‍ നായരുടെ മൃതദേഹം മുളിയാര്‍ കാനത്തൂരിലെ കുടുംബ വളപ്പില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുടുംബാംഗങ്ങളോടൊപ്പം യൂത്ത് ലീഗ്, വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട നൂറില്‍പ്പരം ആളുകളുടെ അന്ത്യകര്‍മ്മങ്ങളാണ് വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ വൈറ്റ്ഗാര്‍ഡ് കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, ചെങ്കള […]

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട റിട്ട. ഐ.ബി ഉദ്യോഗസ്ഥന്‍ വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ പ്രഭാകരന്‍ നായരുടെ മൃതദേഹം മുളിയാര്‍ കാനത്തൂരിലെ കുടുംബ വളപ്പില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുടുംബാംഗങ്ങളോടൊപ്പം യൂത്ത് ലീഗ്, വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട നൂറില്‍പ്പരം ആളുകളുടെ അന്ത്യകര്‍മ്മങ്ങളാണ് വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയത്.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ വൈറ്റ്ഗാര്‍ഡ് കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, മുനിസിപ്പല്‍ സെക്രട്ടറി ബഷീര്‍ കടവത്ത്, ഫൈസല്‍ പൈച്ചു ചെര്‍ക്കള, കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
മുനിസിപ്പല്‍ കൗണ്‍സിലര്‍ മമ്മുചാലയെ കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ മാതൃകാ പ്രവൃത്തിക്കിറങ്ങിയത്.

Related Articles
Next Story
Share it