ഉഡുപ്പി: കൃഷിയിടത്തില്‍ ജോലിക്കിടെ ഏണി വൈദ്യുതി കമ്പിയില്‍ തട്ടിയതിനെ തുടര്‍ന്ന് കുന്താപുരത്തെ പ്രമുഖ വ്യവസായിയായ ബി.ജെ.പി പ്രവര്ത്തകന് ഷോക്കേറ്റ് മരിച്ചു. കുന്താപുരം ഷിരൂര്‍ സ്വദേശിയായ സതീഷ് സുബ്രായ പ്രഭു(52)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കൃഷിയിടത്തില്‍ തൊഴിലാളികള്‍ക്കൊപ്പം തെങ്ങ് മുറിക്കുന്നതിനിടെ ഏണി വൈദ്യുതി കമ്പിയില്‍ തട്ടുകയും സതീഷിന് ഷോക്കേല്‍ക്കുകയുമായിരുന്നു. ഇവിടെ ഇലക്ട്രിക് കേബിളുകള്‍ ഉയരം കുറഞ്ഞതാണ് അപകടത്തിന് കാരണം. ഗവണ്മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് പ്രോഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ സതീഷ് സാമൂഹിക, വിദ്യാഭ്യാസ, മത മേഖലകളില്‍ സജീവമായിരുന്നു. ആര്.എസ്.എസിലെ മുതിര്‍ന്ന അംഗവും പീറ്റ് വെങ്കിട്ടരമണ ക്ഷേത്ര കമ്മിറ്റി അംഗവുമായിരുന്നു. വിരമിച്ച റവന്യൂ ഓഫീസര്‍ സുബ്രയ പ്രഭുവിന്റെ മകനായ സതീഷ് വര്‍ഷങ്ങളോളം ഡ്രെസ്ലാന്റ് ടെക്സ്റ്റൈല്‍ ഷോപ്പിന്റെ ഉടമയായിരുന്നു.