കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു. പെര്‍ള ബെദിരംപള്ളയിലെ ചെനിയപ്പ പൂജാരി(54) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീടിന് സമീപത്തെ തോട്ടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രൂപലത. മക്കള്‍: രേഷ്മ, രേഖ, പുനിത്. സഹോദരങ്ങള്‍: പൂവപ്പ പൂജാരി, ദൂമണ്ണ, കൊളപ്പാളു, കമല, സുന്ദരി, പരേതനായ കുട്ട്യപ്പ പൂജാരി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it