തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പച്ചമ്പള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ ബഷീര്‍ (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കുഞ്ചത്തൂര്‍ മോസ്‌കോ ഹാളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: ഹാജിറ, സന, അബ്ദുല്‍ ബാസിത്, അബ്ദുല്‍ സാബിത്.

Related Articles
Next Story
Share it