ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ അതിഥി തൊഴിലാളികള്‍ വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; നാട്ടുകാര്‍ രക്ഷകരായി
കാഞ്ഞങ്ങാട്: ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് വെള്ളത്തിലേക്ക് കുഴഞ്ഞു വീണു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിക്കുന്ന ജലസംഭരണിയില്‍ ഇറങ്ങിയ കൊല്‍ക്കൊത്ത സ്വദേശികളായ ആഷിഖ് ചൗധരി, ശ്രീകാന്ത്, ശ്രീരാജ്, നൂര്‍ ആലം എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാജ്, നൂര്‍ ആലം എന്നിവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടു. ശ്വാസം മുട്ടി വീണ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. സര്‍വകലാശാലയിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഒരു വര്‍ഷം […]

കാഞ്ഞങ്ങാട്: ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് വെള്ളത്തിലേക്ക് കുഴഞ്ഞു വീണു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിക്കുന്ന ജലസംഭരണിയില്‍ ഇറങ്ങിയ കൊല്‍ക്കൊത്ത സ്വദേശികളായ ആഷിഖ് ചൗധരി, ശ്രീകാന്ത്, ശ്രീരാജ്, നൂര്‍ ആലം എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാജ്, നൂര്‍ ആലം എന്നിവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടു. ശ്വാസം മുട്ടി വീണ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. സര്‍വകലാശാലയിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച സംംഭരണിയുടെ അവസാന മിനുക്കി പണിക്കിടെയാണ് അപകടം. 100 അടിയോളം സംഭരണിയിലാണ് ഇറങ്ങിയത്. കോണ്‍ക്രീറ്റ് അടപ്പുള്ളതിനാല്‍ വായു സഞ്ചാരം കുറവായിരുന്നു.
ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ടാങ്കിലിറങ്ങി രക്ഷപെടുത്തിയത്. അതിനിടെ രക്ഷപെടുത്താന്‍ ഇറങ്ങിയ നാല് പേര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപെട്ടത് പരിഭ്രാന്തി പരത്തി. കുറ്റിക്കോലില്‍ നിന്നും അഗ്‌നിശമന സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. മോഹനന്‍ മൂന്നാംകടവ്, കണ്ണന്‍ മൂന്നാംകടവ്, മണികണ്ഠന്‍ മിന്നംകുളം, റഷീദ് മൂന്നാംകടവ് എന്നിവരാണ് രക്ഷകരായത്. ഇവരെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.