നാല് കവര്‍ച്ചാകേസുകള്‍ക്ക് കൂടി തുമ്പായി; ബൈക്കും കമ്പിപ്പാരകളും കസ്റ്റഡിയിലെടുത്തു

കുമ്പള: കവര്‍ച്ചാകേസില്‍ പിടിയിലായ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ബൈക്ക് മോഷണമടക്കം നാലുകേസുകള്‍ക്ക് കൂടി തുമ്പായി. കോഴിക്കോട്ടെ ഷൈജു (36), ഉപ്പളയിലെ റഊഫ് (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ നിന്ന് കുമ്പള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ടാഴ്ചമുമ്പ് പച്ചമ്പളയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് 9000 രൂപയും സാധനങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. അതേ ദിവസം സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ അടക്കം രണ്ടുകടകള്‍ കുത്തിത്തുറക്കാനും ശ്രമം നടത്തിയിരുന്നു. എട്ട് മാസം മുമ്പ് കുമ്പള ബസ് സ്റ്റാന്റിന് സമീപം ഓട്ടോ […]

കുമ്പള: കവര്‍ച്ചാകേസില്‍ പിടിയിലായ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ബൈക്ക് മോഷണമടക്കം നാലുകേസുകള്‍ക്ക് കൂടി തുമ്പായി. കോഴിക്കോട്ടെ ഷൈജു (36), ഉപ്പളയിലെ റഊഫ് (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ നിന്ന് കുമ്പള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ടാഴ്ചമുമ്പ് പച്ചമ്പളയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് 9000 രൂപയും സാധനങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. അതേ ദിവസം സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ അടക്കം രണ്ടുകടകള്‍ കുത്തിത്തുറക്കാനും ശ്രമം നടത്തിയിരുന്നു. എട്ട് മാസം മുമ്പ് കുമ്പള ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റിന് പിറക് വശത്തെ കെട്ടിടത്തിലുള്ള രണ്ട് മൊബൈല്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ഒമ്പത് മാസം മുമ്പ് നയാബസാര്‍ ഐല മൈതാനത്തിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലുമാണ് തുമ്പായത്. ബൈക്ക് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കുമ്പള പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ച നടന്ന കടകളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും ഷെട്ടര്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈജു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 200ലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്നു.
40 കേസുകള്‍ നിലവിലുണ്ടെന്നും റഊഫ് മംഗളൂരുവിലേതടക്കം പത്ത് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
അഡീ. എസ്.ഐ കെ.പി.വി രാജീവനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ഒരാഴ്ചമുമ്പ് മഞ്ചേശ്വരത്ത് വെച്ച് ഇതരസംസ്ഥാന തൊഴിലാളിയെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലില്‍ കുഞ്ചത്തൂരില്‍ അഞ്ച് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതും ഉപ്പള പോസ്റ്റോഫീസിലെ ജനല്‍ കമ്പി അടര്‍ത്തി അകത്ത് കടന്ന് 4000 രൂപ കവര്‍ന്നതും കാബിന്‍ ഗ്ലാസുകള്‍ തകര്‍ത്തതും ഇവരാണെന്ന് മൊഴി നല്‍കിയിരുന്നു.

Related Articles
Next Story
Share it