• #102645 (no title)
  • We are Under Maintenance
Sunday, October 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

Utharadesam by Utharadesam
June 1, 2023
in ARTICLES
Reading Time: 1 min read
A A
0
വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

ഓര്‍മ്മകള്‍ മനസിലേക്ക് ഇരച്ചുകയറുമ്പോള്‍, ഏറെ മനോഹരമായ… വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ എന്നും ബാല്യകാലത്തിന്റേത് തന്നെയായിരിക്കും. ചിന്തകളില്‍ ബാല്യത്തിന്റെയോര്‍മ്മകളുടെ സുഗന്ധ പൂരിതമാം തെന്നല്‍ വീശാത്ത മനുഷ്യ മനസുകളുണ്ടാവില്ല.
തിമര്‍ത്ത് പെയ്യുന്ന മഴയുടെ അകമ്പടിയോടെയാണ് പഴയ കാലങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നത്. നിയതമായി എഴുതപ്പെട്ട രൂപരേഖ പോലെയാണ് മുമ്പത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടായിരുന്നത്. മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ കാലാവസ്ഥക്ക് വലിയ സ്വധീനമുണ്ടായിരുന്നു. ജാതി-മത-ഭേദമന്യേ മനുഷ്യര്‍ പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് കഴിഞ്ഞിരുന്നു. ഇന്നത്തെ മനുഷ്യരെ പോലെ പ്രകൃതിയുടെ നെഞ്ചകത്തിലേക്ക് നീണ്ട നഖമുനകള്‍ ആഴത്തില്‍ താഴ്ത്തി അവസാന ഭാഗവും ഊറ്റിയെടുക്കണമെന്ന അത്യാര്‍ത്തി ഇല്ലാതിരുന്ന കാലം!
മുമ്പെ വാങ്ങി വെച്ചിരുന്ന പുതിയ ബാഗും കുടയും പുതുമണമുള്ള പുസ്തകങ്ങളുമെടുത്ത് സ്‌കൂളില്‍ പോകാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാകും. സ്വീകരിച്ചാനയിക്കാനെന്ന പോലെ വന്നെത്തുന്ന മഴയില്‍ നനഞ്ഞൊട്ടി, കുടയൊക്കെ ക്ലാസിന്റെ ഒരു മൂലയില്‍ വെച്ച്, ബെഞ്ചില്‍ പോയിരിക്കുമ്പോള്‍ പാവാടത്തുമ്പില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മഴ വെളളം കണങ്കാലും കഴിഞ്ഞ് നിലത്തേക്ക് പതിക്കുന്നുണ്ടാകും. കൂട്ടുകാരോടൊപ്പം പച്ചവിരിച്ച നാട്ടുവഴിയിലൂടെ ബാല്യത്തിന്റെ നിഷ്‌കളങ്കമായ മൊഴിമുത്തുകള്‍ പൊഴിച്ച് കൊണ്ട് നടന്ന കുളിരോര്‍മ്മകള്‍ ഉരുകിയൊലിക്കുന്ന വേനല്‍ച്ചൂടില്‍ മഴയുടെ ആരവങ്ങളില്ലാതെ, താളമേളങ്ങളുടെ പകിട്ടില്ലാതെയാണ് ഇപ്രാവശ്യത്തെ പ്രവേശനോത്സവം. അല്ലെങ്കില്‍ തന്നെ ഏത് രംഗങ്ങളിലാണ് മാറ്റത്തിന്റെ അലയൊലികള്‍ ഇല്ലാത്തത്? പഴമയുടെ പുറമ്പോക്കില്‍ നിന്നും പുതുമയുടെ പുത്തന്‍ പാതയിലേക്കുള്ള യാത്രയില്‍ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളിലും പഠന രീതിയിലും കാതലായ മാറ്റങ്ങള്‍ വന്നു. ഒരു കാലത്ത് മന:പാഠം പഠിച്ചിരുന്ന അവസ്ഥയില്‍ നിന്നും പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളിലൂടെ പല രീതികളും മാറ്റി പരീക്ഷിക്കപ്പെട്ടു. പഴയ കാലത്തില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ വിപുലീകരിക്കപ്പെട്ടു.
ഗ്രാമാന്തരീക്ഷങ്ങള്‍ നഗരവല്‍ക്കരണത്തിന് വഴിമാറിയതോടെ പഴയ പോലെയുള്ള കളി മൈതാനങ്ങളും നാടന്‍ കളികളും അന്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടുപടിക്കലില്‍ നിന്ന് സ്‌കൂള്‍ വാഹനത്തില്‍ കയറിയുള്ള യാത്രയാണ് മിക്ക കുട്ടികളുടെതും. പഴയത് പോലെ റോഡിനിരുവശവും പൂവിട്ട് നില്‍ക്കുന്ന ചെടികള്‍ക്ക് ചുറ്റും പറക്കുന്ന ചിത്രശലഭങ്ങളില്ലാത്ത ഈ പാതയോരങ്ങളില്‍ അല്ലെങ്കില്‍ ഇന്നത്തെ കുട്ടികള്‍ ആരോടാണ് കിന്നാരം ചൊല്ലേണ്ടത്?
വിരല്‍ത്തുമ്പില്‍ വിജ്ഞാനം ലഭിക്കുന്ന ആധുനിക യുഗത്തില്‍ വിദ്യാര്‍ത്ഥിയുടെ സര്‍വ്വതോന്മുഖ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു മെന്റര്‍ ആവുക എന്നതാണ് അധ്യാപകന്റെ കടമ. സ്‌നേഹത്തോടെ വിദ്യാര്‍ത്ഥികളുടെ മനസിലേക്ക് കയറിച്ചെല്ലാന്‍ ഓരോ അധ്യാപകനും സാധ്യമാകുമ്പോഴാണ് അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമാകുന്നത്. ഓരോ അധ്യാപകനും തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയെ എല്ലാ തരത്തിലും മനസിലാക്കുവാനും അവര്‍ക്കാവശ്യമായ പിന്തുണ യഥാസമയം നല്‍കേണ്ടതുമുണ്ട്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരാെക്കെ മധ്യവേനലവധിക്കാലത്ത് തന്നെ പല തരത്തിലുള്ള പരീശീലനങ്ങളില്‍ പങ്കെടുത്ത് തങ്ങളുടെ മുന്നിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂതന മാറ്റങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കാന്‍ സജ്ജരായി കഴിഞ്ഞു. കേവലം മാര്‍ക്കുകള്‍ നേടുക എന്നതിലുപരി, ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത്, ജീവിത വിജയം നേടാനുള്ള ഒരു ആര്‍ജ്ജവം എല്ലാ വിദ്യാര്‍ത്ഥികളിലും ഉണ്ടാക്കുക എന്ന ഒരു വലിയ ഉത്തരവാദിത്തമാണ് ഓരോ അധ്യാപകനിലും ഉള്ളത്.

-എം.എ മുംതാസ്
(ടീച്ചര്‍, നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്)

ShareTweetShare
Previous Post

ജനകീയ ഹോട്ടലുകളെ കൊല്ലരുത്‌

Next Post

പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി

Related Posts

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

September 30, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

September 29, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

September 29, 2023
കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

September 29, 2023

അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

September 29, 2023
പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

September 27, 2023
Next Post
പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി

പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS