കുടിവെള്ളം മുടങ്ങിയതോടെ പ്രദേശവാസികള്‍ പൊലീസിനെ സമീപിച്ചു
ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നും ഹോട്ടലില്‍ നിന്നുമുള്ള മലിനജലവും മാലിന്യങ്ങളും ഓവുചാലുകളിലേക്ക് തള്ളുന്നതായി പരാതി. ഇതോടെ പ്രദേശത്തെ 30ഓളം വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ബന്തിയോട് മള്ളങ്കൈയിലെ കാര്‍ ഷോറൂമില്‍ നിന്നും ഹോട്ടലില്‍ നിന്നുമുള്ള മലിനജലവും മറ്റു മാലിന്യങ്ങളുമാണ് സമീപത്തെ ഓവുചാലിലേക്ക് തള്ളുന്നത്. കാറുകള്‍ കഴുകാന്‍ ഉപയോഗിച്ച എണ്ണ കലര്‍ന്ന വെള്ളവും ഹോട്ടലില്‍ നിന്നുള്ള മലിനജലവും ഓവുചാലിലേക്ക് തള്ളുന്നത് കാരണം പരിസരത്തെ നിരവധി കിണറുകളിലേക്ക് മാലിന്യം കലര്‍ന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ […]

ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നും ഹോട്ടലില്‍ നിന്നുമുള്ള മലിനജലവും മാലിന്യങ്ങളും ഓവുചാലുകളിലേക്ക് തള്ളുന്നതായി പരാതി. ഇതോടെ പ്രദേശത്തെ 30ഓളം വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ബന്തിയോട് മള്ളങ്കൈയിലെ കാര്‍ ഷോറൂമില്‍ നിന്നും ഹോട്ടലില്‍ നിന്നുമുള്ള മലിനജലവും മറ്റു മാലിന്യങ്ങളുമാണ് സമീപത്തെ ഓവുചാലിലേക്ക് തള്ളുന്നത്. കാറുകള്‍ കഴുകാന്‍ ഉപയോഗിച്ച എണ്ണ കലര്‍ന്ന വെള്ളവും ഹോട്ടലില്‍ നിന്നുള്ള മലിനജലവും ഓവുചാലിലേക്ക് തള്ളുന്നത് കാരണം പരിസരത്തെ നിരവധി കിണറുകളിലേക്ക് മാലിന്യം കലര്‍ന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പല കുടുംബങ്ങള്‍ക്കും കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ഇതോടെ ഇന്നലെ നാട്ടുകാര്‍ കുമ്പള പൊലീസില്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സ്ഥലം പരിശോധിക്കുകയും പ്രശ്‌ന പരിഹാരത്തിന് ഹോട്ടല്‍ ഉടമയേയും കാര്‍ ഷോറൂം സര്‍വീസ് സെന്റര്‍ മാനേജറേയും കെട്ടിട ഉടമയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.