ശിഹാബ് ചോറ്റൂര്‍ പരിശുദ്ധ ഹജ്ജിന് നടന്നുനീങ്ങുമ്പോള്‍...
പരിശുദ്ധ ഹജ്ജിന് വേണ്ടി കാല്‍നടയായി മലപ്പുറത്ത് നിന്ന് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂര്‍ ഇന്നലെ കാസര്‍കോട് ജില്ലയില്‍ എത്തിയിരിക്കുകയാണ്. നീലേശ്വരത്തടക്കം അദ്ദേഹതതിന് സ്വീകരണം ഉണ്ടായിരുന്നു. ഇന്ന് കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകും. ഇത്തവണത്തെ ഹജ്ജിന് വേണ്ടിയല്ല, മക്കയിലേക്ക് നടന്നുചെന്ന് അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ശിഹാബിന്റെ ഈ യാത്ര. ഒരു മലയാളിക്ക് പണ്ടാരൊക്കെയോ പറഞ്ഞു തന്ന വെറുമൊരു കഥ മാത്രമായിരുന്നു ഇത്. ഇന്ന് ആ കാഴ്ച നമുക്ക് മുന്നിലൂടെ യാഥാര്‍ഥ്യമായ് നടന്നു നീങ്ങുന്നത് കാണുമ്പോള്‍ ശിഹാബിനോട് വല്ലാത്തൊരു […]
പരിശുദ്ധ ഹജ്ജിന് വേണ്ടി കാല്‍നടയായി മലപ്പുറത്ത് നിന്ന് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂര്‍ ഇന്നലെ കാസര്‍കോട് ജില്ലയില്‍ എത്തിയിരിക്കുകയാണ്. നീലേശ്വരത്തടക്കം അദ്ദേഹതതിന് സ്വീകരണം ഉണ്ടായിരുന്നു. ഇന്ന് കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകും. ഇത്തവണത്തെ ഹജ്ജിന് വേണ്ടിയല്ല, മക്കയിലേക്ക് നടന്നുചെന്ന് അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ശിഹാബിന്റെ ഈ യാത്ര. ഒരു മലയാളിക്ക് പണ്ടാരൊക്കെയോ പറഞ്ഞു തന്ന വെറുമൊരു കഥ മാത്രമായിരുന്നു ഇത്. ഇന്ന് ആ കാഴ്ച നമുക്ക് മുന്നിലൂടെ യാഥാര്‍ഥ്യമായ് നടന്നു നീങ്ങുന്നത് കാണുമ്പോള്‍ ശിഹാബിനോട് വല്ലാത്തൊരു […]
പരിശുദ്ധ ഹജ്ജിന് വേണ്ടി കാല്‍നടയായി മലപ്പുറത്ത് നിന്ന് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂര്‍ ഇന്നലെ കാസര്‍കോട് ജില്ലയില്‍ എത്തിയിരിക്കുകയാണ്. നീലേശ്വരത്തടക്കം അദ്ദേഹതതിന് സ്വീകരണം ഉണ്ടായിരുന്നു. ഇന്ന് കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകും. ഇത്തവണത്തെ ഹജ്ജിന് വേണ്ടിയല്ല, മക്കയിലേക്ക് നടന്നുചെന്ന് അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ശിഹാബിന്റെ ഈ യാത്ര.
ഒരു മലയാളിക്ക് പണ്ടാരൊക്കെയോ പറഞ്ഞു തന്ന വെറുമൊരു കഥ മാത്രമായിരുന്നു ഇത്. ഇന്ന് ആ കാഴ്ച നമുക്ക് മുന്നിലൂടെ യാഥാര്‍ഥ്യമായ് നടന്നു നീങ്ങുന്നത് കാണുമ്പോള്‍ ശിഹാബിനോട് വല്ലാത്തൊരു ബഹുമാനം തോന്നിപ്പോവുന്നു.
പുഞ്ചിരിക്കുന്ന മുഖവും തോളത്തൊരു സഞ്ചിയും കയ്യിലൊരു നീളന്‍ കുടയുമായി പടച്ചതമ്പുരാനില്‍ മാത്രം ഭരമേല്‍പ്പിച്ച് മലപ്പുറം ചോറ്റൂര്‍ സ്വദേശി ശിഹാബ് എന്ന ചെറുപ്പക്കാരന്‍ കഅബാലയം ലക്ഷ്യം വെച്ച് നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു.
ഒന്നുറങ്ങി ഉണരുമ്പോള്‍ ചെന്നെത്താന്‍ പറ്റുമായിരുന്ന സംവിധാനം നിലവിലുണ്ടാവുമ്പോള്‍ ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതില്‍ വിമര്‍ശനങ്ങളുടെ അമ്പെയ്ത്തുകള്‍ നേരിടുന്നു എന്നത് മറ്റൊരു വശമാണ്.
വിമര്‍ശനങ്ങളെ നമുക്കതിന്റെ വഴിക്ക് വിടാമെന്ന് വെക്കാം. പക്ഷെ ശിഹാബ് ഏറ്റെടുത്ത ദൗത്യത്തെ നിസാരവല്‍ക്കരിക്കാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും. വ്യത്യസ്തമായ ഒരു ചിന്താഗതി ഉടലെടുത്ത് ചുവടുവെക്കുന്നൊരു ചെറുപ്പക്കാരനെ മറ്റൊരു കണ്ണുകൊണ്ട് കാണേണ്ടതില്ല.
തൊട്ടടുത്ത കവലയിലേക്ക് പോലും നടന്നുപോവാന്‍ മടികാട്ടുന്ന നമുക്ക്, 280 ദിവസം കൊണ്ട് അഞ്ച് രാജ്യങ്ങളില്‍ കൂടി സഞ്ചരിച്ച് സൗദി അറേബ്യയിലെ മക്കയിലെത്തി ഹജ്ജ് ചെയ്യാനുള്ള മോഹവുമായി നടന്നുനീങ്ങുന്ന ഈ ചെറുപ്പക്കാരന്റെ സാഹസത്തെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല.
ശിഹാബിന്റെ വരവും കാത്ത് വഴിവക്കില്‍ ഒരു നോക്കുകാണാന്‍ കൊതിച്ചു നില്‍ക്കുന്ന ആയിരങ്ങളുണ്ട്. ഇത്തിരി ദൂരെയോളമെങ്കിലും ഒന്നിച്ചു ചുവടു വെക്കാന്‍ കൊതിക്കുന്ന ഒരുപാട് പേരുണ്ട്.
ഇന്ന് കാസര്‍കോടിന്റെ മണ്ണിലൂടെ ശിഹാബ് നടന്നുനീങ്ങുന്നുണ്ടെന്നറിഞ്ഞ് ആ വരവിനായി കാത്തിരിക്കുകയായിരുന്ന നിരവധി പേരുണ്ട്. ശിഹാബിനെ ഒന്ന് കാണാനും കൂടെ കൂടാനും അവര്‍ കാത്തു നില്‍ക്കുന്നത് പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടി ഇത്രയും സാഹസപ്പെട്ട് ഒരു ചെറുപ്പക്കാരന്‍ നടന്നുനീങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാനാണ്. കാരണം ഹജ്ജ് എന്നത് ഓരോ മുസല്‍മാന്റെയും വലിയ അഭിലാഷമാണ്. അത് നിര്‍വഹിക്കാന്‍ വേണ്ടി ഒരാള്‍ നടന്നുനീങ്ങുന്നത് അവര്‍ വലിയ അത്ഭുതത്തോടെയാണ് കാണുന്നത്.
കാല്‍നടയായി എണ്ണായിരത്തില്‍പ്പരം മൈലുകള്‍ താണ്ടാനുള്ള ഒരു മനസ്സുണ്ടായി എന്നത് തന്നെ വലിയ കാര്യമാണ്. ഇന്ത്യ കഴിഞ്ഞു പാകിസ്താനും ഇറാനും കുവൈത്തും കടന്ന് സൗദി അറേബ്യയിലേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. കണക്കുകൂട്ടലുകള്‍ പിഴച്ചുപോവാതിരിക്കട്ടെ.
എന്തൊക്കെയാണെങ്കിലും ഈയൊരു തീരുമാനത്തെ വിലകുറച്ചു കാണാതെ പിന്തുണയും പ്രാര്‍ത്ഥനയുമായി അനേകം പേര്‍ കൂടെത്തന്നെയുണ്ട്.
ജനസാന്ദ്രത ഏറിയ പ്രദേശങ്ങളും വിജനമാം വഴികളും യാത്രയില്‍ അദ്ദേഹത്തിനുമുന്നിലുണ്ട്. ദേശവും ഭാഷയും തരണം ചെയ്ത് മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാവിധ പ്രയാസങ്ങളും മാറ്റികൊടുത്തു. അദ്ദേഹം ഉദ്ദേശിച്ചതു പോലെ രണ്ടായിരത്തി ഇരുപത്തി മൂന്നിലെ ഹജ്ജിന്റെ വേളയില്‍ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ ഒരാളായി അദ്ദേഹത്തിനും ലയിച്ചു ചേരാനാവട്ടെ...
-റിയാസ് ബാളിഗെ