തുരുത്തിയെ കണ്ണീരിലാഴ്ത്തി ഷഹല്‍ മോന്‍ യാത്രയാകുമ്പോള്‍...

ബി.എ അബ്ദുല്ലച്ചയുടെ കുഞ്ഞുമോന്‍ ഷഹലിന്റെ മരണം തുരുത്തിയെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഞാന്‍ ആ കുട്ടിയെ കണ്ടിരുന്നു. തുരുത്തിയില്‍ ഞാന്‍ വീടുകളിലേക്ക് നാടന്‍ പാല്‍ എത്തിച്ചു നല്‍കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ പാല്‍ വിതരണം നടത്തുമ്പോള്‍ ടി.കെ മഹമൂദ്ച്ചയുടെ വീട്ടു മുറ്റത്ത് വെച്ച് ഷഹല്‍ മോനും അവന്റെ കൂട്ടുക്കാരും ഫുട്ബാള്‍ കളിക്കാന്‍ പോകുന്ന തയ്യാറെടുപ്പിലായിരുന്നു. ശരിക്കും പറഞ്ഞാല്‍ അന്ന് എനിക്ക് അറിയില്ലായിരുന്നു ഇത് ഷുഹൈലിന്റെ അനുജനാണെന്ന്. ആ കുട്ടിയോട് ഏറെ നേരം ഞാന്‍ സംസാരിച്ചു. […]

ബി.എ അബ്ദുല്ലച്ചയുടെ കുഞ്ഞുമോന്‍ ഷഹലിന്റെ മരണം തുരുത്തിയെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഞാന്‍ ആ കുട്ടിയെ കണ്ടിരുന്നു. തുരുത്തിയില്‍ ഞാന്‍ വീടുകളിലേക്ക് നാടന്‍ പാല്‍ എത്തിച്ചു നല്‍കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ പാല്‍ വിതരണം നടത്തുമ്പോള്‍ ടി.കെ മഹമൂദ്ച്ചയുടെ വീട്ടു മുറ്റത്ത് വെച്ച് ഷഹല്‍ മോനും അവന്റെ കൂട്ടുക്കാരും ഫുട്ബാള്‍ കളിക്കാന്‍ പോകുന്ന തയ്യാറെടുപ്പിലായിരുന്നു. ശരിക്കും പറഞ്ഞാല്‍ അന്ന് എനിക്ക് അറിയില്ലായിരുന്നു ഇത് ഷുഹൈലിന്റെ അനുജനാണെന്ന്. ആ കുട്ടിയോട് ഏറെ നേരം ഞാന്‍ സംസാരിച്ചു.
കളിയില്‍ മാത്രമല്ല കലയിലും ഷഹല്‍ കഴിവ് കാട്ടിത്തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ റബീഹ് പരിപാടിയില്‍ ഒരു പാട് പരിപാടികള്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുള്ള മിടുക്കനാണ്.
അവന്‍ നന്നായി ഫുട്ബാള്‍ കളിക്കുമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് മാസം തോറും നടത്താറുളള മജ്‌ലിസുന്നൂരില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. നവംബറില്‍ തുരുത്തിയില്‍ നടന്ന മജ്‌ലിസുല്‍ മവദ്ധയില്‍ മുഴുവന്‍ സമയവും ഷഹലുണ്ടായിരുന്നു.
ഷഹലില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സേറ്റി ജീവിച്ച മാതാപിതാക്കള്‍, കൊച്ചനുജന്റെ കുസൃതി തരങ്ങളില്‍ സന്തോഷ നിമിഷങ്ങള്‍ കണ്ടെത്തിയ ജ്യേഷ്ഠ സഹോദരന്മാര്‍, ഷഹല്‍ മോനെന്ന കളികൂട്ടുക്കാരനെ സ്‌നേഹാമൃതം പോലെ കൊണ്ടു നടന്ന പ്രിയപ്പെട്ട കളികൂട്ടുകാര്‍... എല്ലാവരെയും കരയിച്ചു കളഞ്ഞല്ലോ. മരണം എന്ന വിധി എന്നും സംഭവിക്കാവുന്നതാണ്, അത് തടുക്കാനോ വൈകിപ്പിക്കാനോ നമുക്കാര്‍ക്കും സാധ്യമല്ല, പക്ഷേ എന്നാലും ഇതുപോലുള്ള മരണം വല്ലാത്തൊരു ശൂന്യതയാണ്. വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നൊരു മോനാണ് നാടിന് നഷ്ടമായത്. ഒരു ഇടവേള കഴിഞ്ഞാല്‍ മറവികൊണ്ട് നമുക്ക് ഷഹല്‍ മോന്റെ ഓര്‍മ്മകള്‍ മായിക്കാമെങ്കിലും ജന്മം നല്‍കിയ മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും സ്‌നേഹം നല്‍കിയ കൂടപിറപ്പുകള്‍ക്കും കുടുംബക്കാര്‍ക്കും കളി കൂട്ടുകാര്‍ക്കും ഷഹല്‍ മോന്റെ വേര്‍പ്പാട് താങ്ങാനുള്ള മനക്കരുത്ത് സര്‍വ്വശക്തനായ നാഥന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഷഹല്‍ മോന്റെ പാരത്രിക ജീവിതം സ്വര്‍ഗ്ഗം കൊണ്ട് അനുഗ്രഹീതമാക്കട്ടെ.

Related Articles
Next Story
Share it