റമദാന്‍ പടിയിറങ്ങി പെരുന്നാള്‍ എത്തുമ്പോള്‍...
നീണ്ട മുപ്പതു നാളുകള്‍ ദാഹവും വിശപ്പും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച് ദേഹം ഏക ഇലാഹിന് മുന്നില്‍ സമര്‍പ്പിച്ച മാസമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനിയങ്ങളില്ലാതെ അല്ലാഹുവിന് മുന്നില്‍ കൈകള്‍ നീട്ടി ചെയ്തു പോയ പാപങ്ങളെല്ലാം പൊറുത്തു തരണമേ എന്ന് മനം നൊന്ത് പ്രാര്‍ത്ഥിച്ച മാസം. ആ മാസം നമ്മോട് വിട പറഞ്ഞു പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ കോണുകളില്‍ തേങ്ങലുകളുടെ കണിക ബാക്കിയാവുകയാണ്. സ്വദഖയും ഇബാദത്തുകളുമായി റബ്ബിന്റെ മുന്നില്‍ ശിരസ്സ് കുനിച്ച് ചെറു ദോഷങ്ങളും വന്‍ദോഷങ്ങളും പൊറുത്തു […]
നീണ്ട മുപ്പതു നാളുകള്‍ ദാഹവും വിശപ്പും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച് ദേഹം ഏക ഇലാഹിന് മുന്നില്‍ സമര്‍പ്പിച്ച മാസമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനിയങ്ങളില്ലാതെ അല്ലാഹുവിന് മുന്നില്‍ കൈകള്‍ നീട്ടി ചെയ്തു പോയ പാപങ്ങളെല്ലാം പൊറുത്തു തരണമേ എന്ന് മനം നൊന്ത് പ്രാര്‍ത്ഥിച്ച മാസം. ആ മാസം നമ്മോട് വിട പറഞ്ഞു പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ കോണുകളില്‍ തേങ്ങലുകളുടെ കണിക ബാക്കിയാവുകയാണ്. സ്വദഖയും ഇബാദത്തുകളുമായി റബ്ബിന്റെ മുന്നില്‍ ശിരസ്സ് കുനിച്ച് ചെറു ദോഷങ്ങളും വന്‍ദോഷങ്ങളും പൊറുത്തു […]
നീണ്ട മുപ്പതു നാളുകള്‍ ദാഹവും വിശപ്പും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച് ദേഹം ഏക ഇലാഹിന് മുന്നില്‍ സമര്‍പ്പിച്ച മാസമാണ് റമദാന്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനിയങ്ങളില്ലാതെ അല്ലാഹുവിന് മുന്നില്‍ കൈകള്‍ നീട്ടി ചെയ്തു പോയ പാപങ്ങളെല്ലാം പൊറുത്തു തരണമേ എന്ന് മനം നൊന്ത് പ്രാര്‍ത്ഥിച്ച മാസം.
ആ മാസം നമ്മോട് വിട പറഞ്ഞു പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ കോണുകളില്‍ തേങ്ങലുകളുടെ കണിക ബാക്കിയാവുകയാണ്. സ്വദഖയും ഇബാദത്തുകളുമായി റബ്ബിന്റെ മുന്നില്‍ ശിരസ്സ് കുനിച്ച് ചെറു ദോഷങ്ങളും വന്‍ദോഷങ്ങളും പൊറുത്തു കിട്ടുവാന്‍ തൗബയുടെ വാതിലില്‍ മുട്ടി വിളിച്ച് പശ്ചാത്താപ്പിച്ചും മുപ്പതു നാളുകള്‍ കഴിയുമ്പോള്‍ മനസ്സും ശരീരവും കറകളഞ്ഞു വൃത്തിയായി വെടിപ്പായി മാറുകയാണ് ചെയ്തത്. ശരീരവും മനസ്സും ഒരു തൂവെള്ള തൂവലാവുകയാണ്. റമദാന്‍ മാസം നമ്മളില്‍ നിന്നു വിടപറഞ്ഞു പോകുമ്പോള്‍ ഹൃദയത്തിന്റെ തേങ്ങല്‍ അലയടിക്കുകയാണ്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഖത്വീബ് മിമ്പറില്‍ നിന്നും ഖുതുബക്കിടയില്‍ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ട് റമദാനിനെ യാത്രയയക്കുമ്പോള്‍ അതു കേള്‍ക്കുന്ന ഓരോ മുസ്ലീമും തേങ്ങലടയ്ക്കുവാന്‍ കഴിയാതെ കണ്ണീര്‍ വാര്‍ക്കുകയാണ്. അത്രയ്ക്കും പുണ്യമാക്കപ്പെട്ടതാണ് ആ മാസം. ലൈലത്തുല്‍ ഖദ്‌റിന്റെ രാവിനെ പ്രതീക്ഷിച്ച് പള്ളികളിലും വീടുകളും ഇഅ്ത്തികാഫ് ഇരിക്കുന്നവരുമുണ്ട്. വളരെ പ്രാധാന്യമുള്ള രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ചെയ്തു പോയ പാപങ്ങളില്‍ നിന്നും മോചനങ്ങള്‍ ലഭിക്കുവാന്‍ അല്ലാഹുവിനോട് കരഞ്ഞു തേടുന്ന രാവ്. ദിക്‌റിലും സ്വലാത്തിലും പ്രാര്‍ത്ഥനയിലും മുഴുകി ഇബാദത്തുകള്‍ വര്‍ധിപ്പിക്കലാണ് ഈ രാവ് കൊണ്ട് ഉദ്ദേശിക്കുന്നത്.
മുപ്പത് ദിനരാത്രങ്ങള്‍ നമ്മോടൊപ്പം കഴിഞ്ഞ റമളാന്‍ വല്ലാത്ത വേദനയോടെ വിടപറഞ്ഞു പോകുമ്പോള്‍ ശവ്വാല്‍ മാസം നമുക്കിടയിലേക്ക് കടന്നു വരികയാണ്.റമളാന്‍ പോയ് മറയുമ്പോള്‍ ശവ്വാല്‍ പിറവിയിലൂടെ സന്തോഷം പകരുകയാണ്. മുപ്പത് ദിവസങ്ങളില്‍ പകല്‍ മുഴുവനും പട്ടിണി കിടന്ന് അള്ളാഹുവിനോടടുത്ത് ചെയ്തു പോയ തെറ്റുകുറ്റങ്ങളെല്ലാം ഏക ഇലാഹിന്റെ മുന്നില്‍ ഇറക്കി വെച്ചവര്‍ക്ക് ആഘോഷിക്കുവാനുള്ള മാസമാണ് ശവ്വാല്‍ ഒന്ന്. അന്നത്തെ ദിവസം പുതു വസ്ത്രങ്ങളണിഞ്ഞ് അത്തറ് പൂശി പള്ളിയിലേക്ക് പോയി നിസ്‌കരിച്ച് പ്രാര്‍ത്ഥനകളെല്ലാം കഴിഞ്ഞ് ബന്ധു മിത്രാദികളുടെ വീടുകളില്‍ കയറിയിറങ്ങി സന്തോഷങ്ങള്‍ പരസ്പരം കൈമാറുന്ന ദിവസമാണ് ശവ്വാല്‍ മാസം. ആ ദിവസം പെരുന്നാളായി ആഘോഷിക്കുകയാണ്. പെരുന്നാള്‍ രാത്രിയില്‍ കൊച്ചു കുട്ടികളും തരുണീമണികളും മൈലാഞ്ചി ചാര്‍ത്തുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു. അപ്പത്തരങ്ങളുടെ കൂമ്പാരമായി ഓരോ വീട്ടിലെ അടുക്കളയും പൊടി പൊടിക്കുകയാണ്.
പെരുന്നാള്‍ ദിവസം കൊച്ചു കുട്ടികള്‍ പുത്തനുടുപ്പുകള്‍ ധരിച്ച് പൂമ്പാറ്റകളായി പാറി കളിക്കുകയും ഓരോ വീടുകള്‍ തോറും കയറിയിറങ്ങുകയും പൈസ സ്വരൂപിക്കാനുള്ള അവരുടെ കുസൃതികളും മറ്റും കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിരാണ്.
ഓരോരു വീടുകളിലും ബിരിയാണിയും നെയ്‌ച്ചോറും ഇറച്ചിക്കറിയും പലതരം അപ്പങ്ങളും വിളമ്പി ബന്ധുക്കളേയും അയല്‍ വാസികളേയും കാത്തിരിക്കുന്നവര്‍.
ഒരു മാസം വ്രതങ്ങളിലും പ്രാര്‍ത്ഥനകളിലും മുഴുകി പരസ്പരം ഒന്നും പറയാനും മിണ്ടാനും കഴിയാത്തവര്‍ കുശലങ്ങളാല്‍ സന്തോഷം പങ്കിടുന്നു.പലരും ഫോണിലൂടെ പെരുന്നാള്‍ ആശംസകളര്‍പ്പിക്കുന്നു. മറ്റു ചിലര്‍ വാട്‌സ് ആപ്പിലൂടേയും. വീണ്ടുമൊരു റമദാന്‍ മാസത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതോടൊപ്പം നല്ലതായ കാര്യങ്ങളില്‍ പ്രവൃത്തികളില്‍ മുഴുകി നല്ലതിനു വേണ്ടി പ്രാര്‍ത്ഥിക്കാം..
-മുഹമ്മദലി നെല്ലിക്കുന്ന്