എന്‍. എ. മുഹമ്മദ് ഷാഫി വിട പറയുമ്പോള്‍...
എന്റെ ബന്ധു, നായന്മാര്‍മൂല ടി.ഐ. എ.യു.പി. സ്‌കൂളിലെ വന്ദ്യ ഗുരുനാഥന്‍ പരേതനായ എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ (കുന്‍ച മാഷ്) മാസ്റ്ററുടേയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. മുഹമ്മദ് ഷാഫി കഴിഞ്ഞ വെള്ളിയാഴ്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഇന്നാലില്ലാഹ്... ഷാഫിയുടെ ജ്യേഷ്ഠന്‍, പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ എന്റെ സുഹൃത്തും ക്ലാസ്‌മേറ്റുമായ സിദ്ദീഖ് നജ്മീ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞത് പോലെ ഉമ്മയുടെ ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അവന് കണക്കാക്കിയ ആയുസ്സ് തീര്‍ന്നിരിക്കുന്നു, ആ യാഥാര്‍ഥ്യം നമുക്ക് ഇപ്പോഴാണ് അനുഭവഭേദ്യമായത്. ക്ഷമിക്കുക, […]
എന്റെ ബന്ധു, നായന്മാര്‍മൂല ടി.ഐ. എ.യു.പി. സ്‌കൂളിലെ വന്ദ്യ ഗുരുനാഥന്‍ പരേതനായ എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ (കുന്‍ച മാഷ്) മാസ്റ്ററുടേയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. മുഹമ്മദ് ഷാഫി കഴിഞ്ഞ വെള്ളിയാഴ്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഇന്നാലില്ലാഹ്... ഷാഫിയുടെ ജ്യേഷ്ഠന്‍, പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ എന്റെ സുഹൃത്തും ക്ലാസ്‌മേറ്റുമായ സിദ്ദീഖ് നജ്മീ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞത് പോലെ ഉമ്മയുടെ ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അവന് കണക്കാക്കിയ ആയുസ്സ് തീര്‍ന്നിരിക്കുന്നു, ആ യാഥാര്‍ഥ്യം നമുക്ക് ഇപ്പോഴാണ് അനുഭവഭേദ്യമായത്. ക്ഷമിക്കുക, […]
എന്റെ ബന്ധു, നായന്മാര്‍മൂല ടി.ഐ. എ.യു.പി. സ്‌കൂളിലെ വന്ദ്യ ഗുരുനാഥന്‍ പരേതനായ എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ (കുന്‍ച മാഷ്) മാസ്റ്ററുടേയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. മുഹമ്മദ് ഷാഫി കഴിഞ്ഞ വെള്ളിയാഴ്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഇന്നാലില്ലാഹ്...
ഷാഫിയുടെ ജ്യേഷ്ഠന്‍, പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ എന്റെ സുഹൃത്തും ക്ലാസ്‌മേറ്റുമായ സിദ്ദീഖ് നജ്മീ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞത് പോലെ ഉമ്മയുടെ ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അവന് കണക്കാക്കിയ ആയുസ്സ് തീര്‍ന്നിരിക്കുന്നു, ആ യാഥാര്‍ഥ്യം നമുക്ക് ഇപ്പോഴാണ് അനുഭവഭേദ്യമായത്. ക്ഷമിക്കുക, സഹിക്കുക, പാപമോചനം നല്‍കി അവന്റെ പദവി ഉയര്‍ത്താന്‍ നാഥനോട് തേടാം.
കഴിഞ്ഞ മാസം 15ന് സിദ്ദീഖ് മൗലവിയുടെ മകളുടെ നിക്കാഹ് ആയിരുന്നു. 12-ാം തീയതി രാത്രി ഞാനും കുടുംബവും കല്യാണവീട്ടില്‍ ചെന്നപ്പോള്‍ അനുജന്മാരായ മുഹമ്മദ് ഷാഫിയും നിസാറുമായി മൗലവി കല്യാണ മുന്നൊരുക്കത്തിന്റെ തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. എന്നെ കണ്ടതും ഷാഫി അടുത്ത് വന്ന് കെട്ടിപ്പിടിച്ചു ഒരുപാട് കുശലങ്ങള്‍ പങ്കിട്ടു. ഞങ്ങള്‍ നേരില്‍ സംസാരിച്ചിട്ട് ഏകദേശം നാല്‍പ്പത് വര്‍ഷത്തോളമായിരിക്കും. കുട്ടിക്കാലത്ത് കണ്ടതാണ്. ഷാഫിക്ക് എന്നെക്കാളും മൂന്നോ നാലോ വയസ്സിന്റെ ഇളപ്പമേയുള്ളൂ. അവരുടെ തറവാട് വീടിനെ ചുറ്റിപ്പറ്റി 77-78 കാലത്തെ പച്ചയായ ഓര്‍മ്മകളും ഞങ്ങളുടെ കുട്ടിക്കാലവും മറ്റു നര്‍മ്മരസങ്ങളും ഇഴചേര്‍ത്ത് 'പുളിമരച്ചോട്ടില്‍' എന്ന ഒരു പരമ്പര ഇറക്കിയിരുന്നു. അതില്‍ അതീവ ആകൃഷ്ടനായ ഷാഫി അതിനെ ഒരു പുസ്തകരൂപത്തിലാക്കി വരും തലമുറക്ക് പകരണം എന്നൊക്കെ ആ ചുരുങ്ങിയ നിമിഷങ്ങളില്‍ വാതോരാതെ പറഞ്ഞു തീര്‍ത്തത് ഇനിയൊരിക്കലും തമ്മില്‍ കാണില്ല എന്നു കരുതിയുറപ്പിച്ചിരുന്നോ... ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങുന്നു. 77കാലത്ത് ഞാന്‍ നായന്മാര്‍മൂലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞായറാഴ്ചകളില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവും ഷാഫിയുടെ എളയപ്പയുമായ എന്‍.കെ. ഇബ്രാഹിംച്ചയുടെ പലചരക്ക് കട ബി.സി. റോഡിലായിരുന്നു. എന്റെ കൂടെ കടയില്‍ വരാന്‍ ശാഠ്യം പിടിച്ച ഷാഫിയെ നാഷണല്‍ ഹൈവെയുടെ അരികിലൂടെ പോകേണ്ടതിനാല്‍ ഒരു കൊച്ചനുജനെ ചേര്‍ത്ത്പിടിക്കുന്ന പ്രതീതിയില്‍ വളരെ സൂക്ഷിച്ചു കൊണ്ടുപോയി നക്ഷത്ര രൂപത്തിലുള്ള മിഠായി ഞാന്‍ തന്നെ ഭരണിയില്‍നിന്നും എടുത്തു കൊടുത്തതും അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞതും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഷാഫിയുടെ വിയോഗം വല്ലാത്തൊരു നൊമ്പരമാണ് ഉണ്ടാക്കിയിട്ടുള്ളത്. ആ കുടുംബത്തിനും ചുറ്റുവട്ടത്തിലും മാത്രമല്ല, അവനെ അറിയുന്നവര്‍ക്കെല്ലാം സ്വയം മറന്ന് പരോപകാരം ചെയ്യുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു. സൗമ്യത്തിന്റെയും സല്‍സ്വഭാവത്തിന്റെയും ഉടമയും ദീനീ പ്രബോധന സരണിയില്‍ അക്ഷീണ പ്രവര്‍ത്തകനുമായിരുന്നു ഷാഫി. മരിക്കുന്ന സമയത്ത് ഷാഫി ബദര്‍ ജുമാമസ്ജിദിന്റെയും തന്‍ബീഹുല്‍ ഇസ്ലാം വനിതാ കോളേജിന്റെയും നിര്‍വാഹകസമിതി അംഗമായിരുന്നു. ഷാഫിയുടെ പരലോക ജീവിതം അല്ലാഹു പ്രകാശപൂരിതമാക്കുമാറാകട്ടെ, ഈ വിയോഗം താങ്ങാനുള്ള കരുത്ത് നല്‍കി കുടുംബങ്ങളെയും ബന്ധു മിത്രാധികളേയും നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍
പ്രാര്‍ത്ഥനയോടെ...
-അസീസ് പട്ള