അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചത് കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞതോടെ മണ്ണ് നീക്കി ബാരിക്കേഡ് വെച്ചു

കാസര്‍കോട്: കര്‍ണാടക പുത്തൂരിന്റെ അതിര്‍ത്തിയായ അര്‍ഥമൂലയിലും പാണാജെയിലും അടക്കം റോഡുകള്‍ മണ്ണിട്ട് അടച്ച് ദക്ഷിണ കന്നഡ പൊലീസ്. കര്‍ണാടക ഹൈക്കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞതോടെ പിന്നീട് മണ്ണ് നീക്കി പകരം ബാരിക്കേട് വെച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇവിടങ്ങളിലെല്ലാം മണ്ണിട്ട് റോഡ് അടച്ചത്. എന്നാല്‍ രാത്രിയോടെ മണ്ണ് നീക്കുകയായിരുന്നു. ഔദ്യോഗിക അതിര്‍ത്തികള്‍ക്ക് പുറമെ 12 റോഡുകള്‍ വഴി മാത്രമാണ് കാസര്‍കോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം മയ്യളം പഞ്ചോടി റോഡ് […]

കാസര്‍കോട്: കര്‍ണാടക പുത്തൂരിന്റെ അതിര്‍ത്തിയായ അര്‍ഥമൂലയിലും പാണാജെയിലും അടക്കം റോഡുകള്‍ മണ്ണിട്ട് അടച്ച് ദക്ഷിണ കന്നഡ പൊലീസ്.
കര്‍ണാടക ഹൈക്കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞതോടെ പിന്നീട് മണ്ണ് നീക്കി പകരം ബാരിക്കേട് വെച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇവിടങ്ങളിലെല്ലാം മണ്ണിട്ട് റോഡ് അടച്ചത്.
എന്നാല്‍ രാത്രിയോടെ മണ്ണ് നീക്കുകയായിരുന്നു. ഔദ്യോഗിക അതിര്‍ത്തികള്‍ക്ക് പുറമെ 12 റോഡുകള്‍ വഴി മാത്രമാണ് കാസര്‍കോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം മയ്യളം പഞ്ചോടി റോഡ് അടച്ചതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് ദുരിതമായി.

Related Articles
Next Story
Share it