ആറുവരിപ്പാത വരുമ്പോള്‍ കുമ്പള പാലത്തിനടുത്ത ഈന്തപ്പനയുടെ നിലനില്‍പ്പ് ചര്‍ച്ചയാകുന്നു

കുമ്പള: ആറുവരിപ്പാത വരുമ്പോള്‍ കുമ്പള പാലത്തിന് സമീപത്തെ ഈന്തപ്പനയുടെ നിലനില്‍പ്പ് ചര്‍ച്ചയാകുന്നു. കുമ്പള ഭാഗത്ത് ദേശീയപാത വികസനത്തിന് തടസമാകുന്ന മറ്റ്മരങ്ങളെല്ലാം മുറിച്ചുമാറ്റിയെങ്കിലും ഈന്തപ്പനയുടെ കാര്യത്തില്‍ പൊതുമരാമത്ത് അധികൃതര്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. ദേശീയപാതയോരത്ത് ഇന്തപ്പന ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. 10 വര്‍ഷമായി ഇവിടെ സ്ഥിതി ചെയ്യുന്ന ഈന്തപ്പനയില്‍ നാലുവര്‍ഷമായി ഈന്തപ്പഴം കായ്ക്കുന്നു. ഈന്തപ്പഴം കൊണ്ടുപോകാന്‍ ഇവിടേക്ക് നിരവധിപേര്‍ വരാറുണ്ട്. കേരളത്തില്‍ ഈന്തപ്പഴം കായ്ക്കുന്നത് വളരെ അപൂര്‍വമാണ്. നല്ല ചൂട് നിലനില്‍ക്കുന്നതിനാലാണ് ഈന്തപ്പന കായ്ച്ചതെന്നാണ് ഇതേക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത്. കുമ്പള […]

കുമ്പള: ആറുവരിപ്പാത വരുമ്പോള്‍ കുമ്പള പാലത്തിന് സമീപത്തെ ഈന്തപ്പനയുടെ നിലനില്‍പ്പ് ചര്‍ച്ചയാകുന്നു. കുമ്പള ഭാഗത്ത് ദേശീയപാത വികസനത്തിന് തടസമാകുന്ന മറ്റ്മരങ്ങളെല്ലാം മുറിച്ചുമാറ്റിയെങ്കിലും ഈന്തപ്പനയുടെ കാര്യത്തില്‍ പൊതുമരാമത്ത് അധികൃതര്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. ദേശീയപാതയോരത്ത് ഇന്തപ്പന ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. 10 വര്‍ഷമായി ഇവിടെ സ്ഥിതി ചെയ്യുന്ന ഈന്തപ്പനയില്‍ നാലുവര്‍ഷമായി ഈന്തപ്പഴം കായ്ക്കുന്നു. ഈന്തപ്പഴം കൊണ്ടുപോകാന്‍ ഇവിടേക്ക് നിരവധിപേര്‍ വരാറുണ്ട്. കേരളത്തില്‍ ഈന്തപ്പഴം കായ്ക്കുന്നത് വളരെ അപൂര്‍വമാണ്. നല്ല ചൂട് നിലനില്‍ക്കുന്നതിനാലാണ് ഈന്തപ്പന കായ്ച്ചതെന്നാണ് ഇതേക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത്. കുമ്പള പാലത്തിന് സമീപം ഈന്തപ്പന നിലനിര്‍ത്താനാണ് അധികൃതര്‍ക്ക് താത്പര്യം. ഡിവൈഡറിന് നടുവില്‍ പനയെ സുരക്ഷിതമായി നിലനിര്‍ത്തണമെന്ന അഭിപ്രായം സജീവമാണ്.
അതേ സമയം ജെസിബി ഉപയോഗിച്ച് പന വേരുകള്‍ക്ക് പോറലേല്‍ക്കാത്ത വിധം പിഴുതെടുത്ത് മാറ്റി മറ്റൊരു സ്ഥലത്ത് മാറ്റി നടാമെന്ന് പറഞ്ഞ് നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ പന വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പനയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.

Related Articles
Next Story
Share it