എ.ഐ ക്യാമറകള്‍ വരുമ്പോള്‍...
സംസ്ഥാനത്തെ നിരത്തുകളില്‍ നഗര-ഗ്രാമ ഭേദമന്യേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വരുമ്പോള്‍ മറ്റേതിനോടും എന്ന പോലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരിക സ്വാഭാവികമാണ്. രാഷ്ട്രീയം കലരുക എന്നത് അതിലേറെ സ്വാഭാവികം. അതങ്ങനെയാണ്. കേരളത്തില്‍ രാഷ്ട്രീയം കലരാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ!ബഹുഭൂരിഭാഗം ആളുകളും റോഡുനിയമങ്ങള്‍ പാലിക്കാതെയും പ്രതിപക്ഷ ബഹുമാനമില്ലാതേയും വാഹനങ്ങള്‍ ഓടിക്കുന്ന നാട്ടില്‍ ആ പ്രവണതയെ തടഞ്ഞ് നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടുവയ്പ്പിനും ഏവരും അകമഴിഞ്ഞ പിന്തുണ നല്കേണ്ടതു […]
സംസ്ഥാനത്തെ നിരത്തുകളില്‍ നഗര-ഗ്രാമ ഭേദമന്യേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വരുമ്പോള്‍ മറ്റേതിനോടും എന്ന പോലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരിക സ്വാഭാവികമാണ്. രാഷ്ട്രീയം കലരുക എന്നത് അതിലേറെ സ്വാഭാവികം. അതങ്ങനെയാണ്. കേരളത്തില്‍ രാഷ്ട്രീയം കലരാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ!ബഹുഭൂരിഭാഗം ആളുകളും റോഡുനിയമങ്ങള്‍ പാലിക്കാതെയും പ്രതിപക്ഷ ബഹുമാനമില്ലാതേയും വാഹനങ്ങള്‍ ഓടിക്കുന്ന നാട്ടില്‍ ആ പ്രവണതയെ തടഞ്ഞ് നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടുവയ്പ്പിനും ഏവരും അകമഴിഞ്ഞ പിന്തുണ നല്കേണ്ടതു […]
സംസ്ഥാനത്തെ നിരത്തുകളില്‍ നഗര-ഗ്രാമ ഭേദമന്യേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വരുമ്പോള്‍ മറ്റേതിനോടും എന്ന പോലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരിക സ്വാഭാവികമാണ്. രാഷ്ട്രീയം കലരുക എന്നത് അതിലേറെ സ്വാഭാവികം. അതങ്ങനെയാണ്. കേരളത്തില്‍ രാഷ്ട്രീയം കലരാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ!
ബഹുഭൂരിഭാഗം ആളുകളും റോഡുനിയമങ്ങള്‍ പാലിക്കാതെയും പ്രതിപക്ഷ ബഹുമാനമില്ലാതേയും വാഹനങ്ങള്‍ ഓടിക്കുന്ന നാട്ടില്‍ ആ പ്രവണതയെ തടഞ്ഞ് നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടുവയ്പ്പിനും ഏവരും അകമഴിഞ്ഞ പിന്തുണ നല്കേണ്ടതു തന്നെയാണ്. സമൂലമായ മാറ്റമോ പരിഷ്കരണമോ നടപ്പിലാക്കാന്‍ പോകുമ്പോള്‍ നാട്ടിലെ ജനത്തിന് ഉണ്ടാവുന്ന ആശങ്കകളും ഉത്ക്കണ്ഠകളും ദൂരീകരിക്കേണ്ട ബാദ്ധ്യതയും അതാതു ഭരണകൂടങ്ങള്‍ക്ക് ഉണ്ടെന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യവും.
നിയമങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് പിടി വീഴുകയും പിഴ ചുമത്തപ്പെടുകയും ചെയ്യുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിലും നടക്കുന്ന കാര്യമാണ്. നമ്മുടെ നാട് അക്കാര്യത്തില്‍ കര്‍ക്കശമായിരുന്നില്ല എന്നത് ഇതുവരെ നമുക്കു ലഭിച്ച ഇളവോ ആനുകൂല്യമോ ആയിട്ടേ കരുതാന്‍ പറ്റു. പിഴത്തുക കോടികളായി പൊതു ഖജനാവില്‍ എത്തുന്നതില്‍ ആരും വേവലാതിപ്പെട്ടിട്ടു കാര്യമില്ല. എല്ലായിടത്തും അതങ്ങനെത്തന്നെയാണല്ലോ? പിഴയിലും ജയില്‍ ശിക്ഷയിലും പെടാതിരിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. നിയമങ്ങള്‍ പാലിക്കുക എന്നത് മാത്രമാണത്. അതാതു നാട്ടിലെ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ലോകത്ത് ഒരിടത്തും ദു:ഖിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടി വരുന്നില്ല എന്നതാണ് സത്യം. അതേസമയം നിയമം നിര്‍മ്മിക്കുന്നവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ആര്‍ക്കും വിഷമമോ ആശങ്കയോ ഉണ്ടാവാത്ത വിധം ഒരു വിശദീകരണം തയ്യാറാക്കി ജനസമക്ഷം സമര്‍പ്പിച്ച് ജനത്തെ ജാഗ്രതപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. പൗരന്മാര്ക്ക് സുഗമമായി സഞ്ചരിക്കാനുള്ള നിരത്തുകള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതും മറ്റൊരു ബാദ്ധ്യതയാണ്. അതില്‍ നിലവിലെ ഭരണകൂടം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട് എന്നതും തമസ്കരിക്കാവതല്ല.
ക്യാമറകള്‍ വരുമ്പോള്‍ ഏറ്റവും അസ്വസ്ഥരാകുന്നത് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കാണാം. അതിനു കാരണവുമുണ്ടാവാം, അവരെ സംബന്ധിച്ച്. വലിയ അളവില്‍ നിയമങ്ങള്‍ ലംഘിക്കുന്നതും അപകടങ്ങളില്‍ പെടുന്നതും മരണപ്പെടുന്നതും പക്ഷേ, അവര്‍ തന്നെയാണ്. പുതിയ വണ്ടികളുടെ മിററുകള്‍ ഊരി വീട്ടില്‍ വച്ചും ഹെല്‍മെറ്റുകള്‍ വണ്ടിയുടെ ഏതെങ്കിലും കൊളുത്തില്‍ തൂക്കിയിട്ടും മാത്രമേ അവരില്‍ നല്ലൊരു വിഭാഗവും ടൂ വീലറുകള്‍ ഉപയോഗിക്കുമായിരുന്നുള്ളൂ. പലര്‍ക്കും ലൈസന്‍സും ഇന്‍ഷൂറന്‍സും പുക പരിശോധനയും എന്താണെന്ന് അറിഞ്ഞു കൂടായിരുന്നു. ക്യാമറകള്‍ക്കു മുമ്പ് തന്നെ പോലീസ് പരിശോധനകള്‍ ശക്തമാക്കിയതോടെ അതിന് കുറേയേറെ മാറ്റം വന്നതുമാണ്.
ഇപ്പോള്‍ ഹെല്‍മെറ്റാണ് വലിയ ആശങ്കയായി ഉയര്‍ന്നു വന്നിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര് മാത്രമേ യാത്ര ചെയ്യാവൂ എന്നതും ആ രണ്ടുപേരും ഹെല്‍മെറ്റ് ധരിക്കേണ്ടതാണെന്നുള്ളതും മുമ്പേ ഉള്ള നിയമം തന്നെയാണ്. പക്ഷേ, രണ്ടാമത്തെ ഹെല്‍മെറ്റിന്റെ കാര്യത്തില്‍ സര്‍ക്കാറും പൊലീസും വലിയ കടുംപിടുത്തം കാട്ടിയിരുന്നില്ല; ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിലും. ഇനി അത് കര്‍ശനമാകും. സാരമില്ല. പക്ഷേ, ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടെങ്കില്‍ അല്ലെങ്കില്‍ ചെറിയ രണ്ട് കുട്ടികളുണ്ടെങ്കില്‍ ഇത്രയും കാലം ടൂ വീലറുകളില്‍ അവരേയും കൂട്ടിപ്പോകുന്നതിന് തടസ്സമില്ലായിരുന്നു. ഇനിയങ്ങോട്ട് അത്തരക്കാര്‍ വലിയ പിഴ ഒടുക്കേണ്ടി വരും എന്നതാണ് കുറേയാള്ക്കാരെ ഉത്ക്കണ്ഠപ്പെടുത്തുന്നത്. സമൂഹത്തില്‍ താഴേക്കിടയിലുള്ളവരും ദിവസക്കൂലിക്കാരും മറ്റുമായ സാധാരണക്കാരുമാണ് അധികവും ടൂ വീലറുകള്‍ ഉപയോഗിക്കുന്നത്. കാറൊന്നും വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത അത്തരമാളുകള്‍ക്ക് പെട്ടെന്നൊരു മാറ്റം അചിന്തനീയമാണ്. അതു കൊണ്ടു തന്നെയാണ് അത്തരക്കാര്‍ക്ക് പുതിയ സംവിധാനവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് തോന്നുന്നതും. തന്നെയുമല്ല, വല്ല ലോണോ മറ്റോ ഒപ്പിച്ച് കാര്‍ വാങ്ങിയാലോ, ആ ഒറ്റക്കാരണത്താല്‍ അവര്‍ റേഷന്‍ സംവിധാനത്തിലെ മുന്‍ഗണനാ(ബി.പി.എല്‍) പട്ടികയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യും! അതു കൊണ്ടു തന്നെ അഞ്ചു വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിലെങ്കിലും ഭരണകൂടം ഒരു പുനരാലോചനക്ക് തയ്യാറായേ മതിയാവൂ. കുഞ്ഞുങ്ങളുടെ ജീവനും സുരക്ഷിതത്വം വേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ആ ചോദ്യത്തിനും ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ. ബേബി ഹെല്‍മെറ്റ് മാര്‍ക്കറ്റില്‍ എത്രകണ്ട് ലഭ്യമാണ് എന്നറിയില്ല. ഇല്ലെങ്കില്‍ ആ നിലക്ക് ചിന്തിക്കാവുന്നതുമാണല്ലോ?
ഓവര്‍ സ്പീഡ്, ഇന്‍ഷൂറന്‍സ്, പൊല്യൂഷന്‍, ആര്.സി, റോഡ് ടാക്സ്, ലൈസന്‍സ്, ഓവര്‍ലോഡ്, അപകടകരമാം വിധമുള്ള ഡ്രൈവിംഗ്, റോങ് ഓവര്ടേയ്ക്കിംഗ്, അനധികൃത പാര്‍ക്കിംഗ്, സിഗ്നല്‍ നല്കാതെയുള്ള ടേണിംഗ്, സിഗ്നലുകള്‍ അവഗണിക്കല്‍, ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് തുടങ്ങിയ എല്ലാ ഒഫന്സുകള്ക്കും തീര്‍ച്ചയായും പിഴ ചുമത്തേണ്ടതു തന്നെയാണ്. അത്തരം കാര്യങ്ങള്‍ക്കു നേരേ ഉയരുന്ന പ്രതിഷേധങ്ങളെ നിര്‍ദ്ദയം അവഗണിക്കുക തന്നെ വേണം. ആ പ്രതിഷേധങ്ങളില്‍ പലതും രാഷ്ട്രീയപ്രേരിതം മാത്രമാണ്.
അതേസമയം, ഓരോ മേഖലയിലും അനുവദിക്കപ്പെട്ട സ്പീഡ് എത്രയാണെന്നു കാണിക്കുന്ന സൂചനാ ബോര്‍ഡുകള്‍ കൂടി സ്ഥാപിക്കേണ്ടതാണ്. ജനങ്ങള്‍ക്കു കൊടുക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കൊടുത്തതിനു ശേഷമായിരിക്കണം ശക്തമായ നടപടികളിലേക്കു കടക്കുവാന്‍. അല്ലാത്ത കാലത്തോളം എതിര്‍പ്പുകളേയും നേരിടേണ്ടി വരും.
അവസാനമായി ഏതാനും നിര്‍ദ്ദേശങ്ങളോ ചോദ്യങ്ങളോ ഇവിടെ ഉന്നയിക്കുകയാണ്.
1, ഒരു കാരണവശാലും ഇടതുവശം ചേര്‍ന്ന് പോകാതെ(തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ട്രാക്ക് കൂടിയായിരുന്നിട്ടും) വലതു ട്രാക്കിലൂടെ മാത്രം ഓടിക്കുകയും പിന്നാലെ വരുന്നവരെ ഇടതുവശത്തു കൂടി -നിയമവിരുദ്ധമായി ഓവര്ടേയ്ക്ക് ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്യുന്ന നാഷണല്‍ പെര്‍മിറ്റുള്ള വലിയ ചരക്കു ലോറി -ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എന്തു ചെയ്യും? പിഴ അത്തരം ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുമോ അതോ, റോങ് ഓവര്ടേയ്ക്കിംഗിന് വിവശരായവരില് നിന്നും ഈടാക്കുമോ?
2, മുമ്പേ വരുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിപ്പര്‍ ഉപയോഗിക്കാത്തവര്‍ക്കെതിരേ പുതിയ ക്യാമറയില്‍ വല്ല വകുപ്പും ഉണ്ടാകുമോ?
3, നിരോധിത ഹോണുകള്‍ നിയന്ത്രിക്കാനും പിഴ ചുമത്താനും എന്തെങ്കിലും ഉപാധി?
4, ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് വക ബസുകളുടെ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കേസും പിഴയും ശിക്ഷയും അതാത് ഡ്രൈവര്മാര്ക്കായിരിക്കുമോ അതോ, കോര്പ്പറേഷന് എതിരേയായിരിക്കുമോ
5, ഓട്ടോറിക്ഷകളോടുള്ള സമീപനം എന്താണ്? അതിലെ സീറ്റ് ബെല്‍റ്റിനെ സംബന്ധിച്ചും ഹെല്മെറ്റിനെ സംബന്ധിച്ചും ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.
6, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പിഴ ഉണ്ടാകുമെങ്കിലും അത് പ്രഹസനം മാത്രമായിരിക്കുമോ? വി.ഐ.പികളില്‍ നിന്നും സത്യത്തില്‍ പിഴ ഈടാക്കുമോ അതോ, പിന്‍വാതിലിലൂടെ എഴുതിത്തള്ളുമോ?
7, ലോറിയുടെ ബോഡിയേക്കാളും നാലു മടങ്ങ് വീതിയിലും ഉയരത്തിലും വൈക്കോലും, ലോറിയുടെ ബോഡിയില്‍ നിന്നും പല മീറ്ററുകള്‍ പിന്നിലേക്ക് നീങ്ങിയും റോഡില്‍ ഉരസിയും കൊണ്ടു പോകുന്ന കമ്പികളും അപകടകരമാം വണ്ണം കയറ്റുന്ന മരത്തടികളും.. എന്തു നടപടി സ്വീകരിക്കും?
8, റോഡിലാകെ മലിനജലം ഒഴുക്കി സകല വാഹനങ്ങള്‍ക്കും മരണഭീതി നല്‍കിക്കൊണ്ട് പറക്കുന്ന മീന്‍ ലോറികളെ എന്തു ചെയ്യും?
9, അപകടം വരുത്തി സംസ്ഥാനാതിര്ത്തികള് കടക്കാന്‍ പോകുന്ന വാഹനങ്ങളെ അതിര്‍ത്തി കടക്കും മുമ്പ് പിടികൂടുമോ?
ഇങ്ങനെ കുറേ ചോദ്യങ്ങളില്‍ ക്ലാരിഫിക്കേഷന് നടത്തിയ ശേഷം ഭരണകൂടത്തിന് തീര്‍ച്ചയായും പരിഷ്കൃത പാതയിലേക്ക് കടക്കാവുന്നതാണ്. നമ്മുടെ നാട് ഇങ്ങനെ പോയാല്‍ പോരാ. അത് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിത്തന്നെ നില്ക്കേണ്ടതാണ്. പക്ഷേ, ഒറ്റയടിക്ക് ജനത്തിന് ശിരസുയര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനായി അവരെ ക്രമാല്‍ സജ്ജരാക്കേണ്ടതുണ്ട്.
-റഹ്മാന് മുട്ടത്തൊടി