ഇന്ത്യ ചന്ദ്രനെ തൊടുമ്പോള്‍...

അമ്പിളിമാമനെ കാണാന്‍ പോയ ഇന്ത്യ ലോകത്തിന് മുന്നില്‍ പുതു ചരിത്രം സൃഷ്ടിച്ചതിന്റെ ആനന്ദത്തിലും ആഹ്ലാദത്തിലുമാണ്. നൂറ്റിനാല്‍പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും അവസാനം അതൊരു വലിയ വിജയത്തിലേക്കും ചരിത്രത്തിലേക്കും എത്തിച്ചേര്‍ന്നപ്പോള്‍ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരിക്കുകയാണ്.ലോകത്ത് ആദ്യമായി നീല്‍ ആം സ്ട്രോങ് ചന്ദ്രനില്‍ കാല് കുത്തുമ്പോള്‍ ഇസ്രോ (ഐ.എസ്.ആര്‍.ഒ)എന്ന സംഘടന നിലവില്‍ വന്നിട്ട് പോലുമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതെ ഇന്ത്യ ഇന്ന് അമേരിക്കയ്ക്കും റൗഷ്യക്കും ചൈനയ്ക്കുമൊപ്പം ചന്ദ്രനില്‍ പേടകം എത്തിച്ചവരില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. അത് മാത്രമല്ല ചന്ദ്രന്റെ ഏറ്റവും […]

അമ്പിളിമാമനെ കാണാന്‍ പോയ ഇന്ത്യ ലോകത്തിന് മുന്നില്‍ പുതു ചരിത്രം സൃഷ്ടിച്ചതിന്റെ ആനന്ദത്തിലും ആഹ്ലാദത്തിലുമാണ്. നൂറ്റിനാല്‍പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും അവസാനം അതൊരു വലിയ വിജയത്തിലേക്കും ചരിത്രത്തിലേക്കും എത്തിച്ചേര്‍ന്നപ്പോള്‍ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരിക്കുകയാണ്.
ലോകത്ത് ആദ്യമായി നീല്‍ ആം സ്ട്രോങ് ചന്ദ്രനില്‍ കാല് കുത്തുമ്പോള്‍ ഇസ്രോ (ഐ.എസ്.ആര്‍.ഒ)എന്ന സംഘടന നിലവില്‍ വന്നിട്ട് പോലുമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതെ ഇന്ത്യ ഇന്ന് അമേരിക്കയ്ക്കും റൗഷ്യക്കും ചൈനയ്ക്കുമൊപ്പം ചന്ദ്രനില്‍ പേടകം എത്തിച്ചവരില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. അത് മാത്രമല്ല ചന്ദ്രന്റെ ഏറ്റവും റിസ്‌കി ഏരിയ എന്ന് പറയുന്ന സൗത്തില്‍ പേടകം ഇറക്കുന്ന ലോകത്തെ ആദ്യ രാജ്യമായും ഇന്ത്യ മാറിയിരിക്കുന്നു.
ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്വപ്‌നം കാണണമെന്ന് പറഞ്ഞ, സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, അവിടുന്ന് വാര്‍ത്തെടുത്ത പിന്‍ഗാമികള്‍ ആ വാക്കിനെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ചു കൊടുത്ത് എന്ന് പറയുന്നതായിരിക്കും ശരി.
ഒരുകാലത്ത് ഇന്ത്യയെയും ഇന്ത്യന്‍ ശാസ്ത്രത്തെയും തരം താഴ്ത്തി പറഞ്ഞവരും കളിയാക്കിയവരും ഇന്ന് ഇന്ത്യ മേക്ക് ഹിസ്റ്ററി എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നത് കാണുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ആ ടീമിന് പിന്തുണയായി നിന്നവരെയും ഹൃദയത്തില്‍ നിന്നും സല്യൂട്ട് ചെയ്ത് പോവുകയാണ്.
മുന്‍കാല പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും കൂടുതല്‍ കരുത്ത് നേടിയും നാല്‍പത് ദിവസം മുമ്പ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമ്പോള്‍ ഐ.എസ്.ആര്‍.ഒയോടൊപ്പം ഇന്ത്യയോടൊപ്പം ലോകം മുഴുവനും ഉറ്റുനോക്കുകയായിരുന്നു ഈ വലിയ വെല്ലുവിളി.
ഇന്ത്യയോടൊപ്പം തന്നെ ശാസ്ത്ര ലോകത്തെ വന്‍ ശക്തിയായ റഷ്യയും മറുഭാഗത്ത് ലൂണാര്‍ എന്ന പേരില്‍ ഒരു പേടകം അയച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇസ്രോ മുന്‍കൂട്ടി പറഞ്ഞ സമയത്ത് തന്നെ സേഫ് ലാന്‍ഡ് ചെയ്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ ഒരിക്കല്‍ കൂടി നമ്മുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു എന്നതും ആഹ്ലാദകരമാണ്.
ഇനിയുള്ള ദൗത്യം പ്രഗ്യാന്‍ റോവറിന്റേതാണ്. പേടകത്തില്‍ നിന്നും ഇറങ്ങിയ റോവര്‍ അടുത്ത പതിനാല് ദിവസം ചന്ദ്രനിലെ ഓരോ കാര്യങ്ങളും സസൂക്ഷ്മം പകര്‍ത്തി ഇങ്ങോട്ട് അയച്ചു തരിക എന്നതാണ് ആ ദൗത്യം. ഈ പതിനാല് ദിവസവും ഐ.എസ്.ആര്‍.ഒക്ക് നിര്‍ണായകമാണ്.
2025 ആവുമ്പോള്‍ ചന്ദ്രനിലേക്ക് നമ്മള്‍ മനുഷ്യനെ അയക്കുമെന്ന് പറഞ്ഞ ഇസ്രോ ചെയര്‍മാന്‍, മലയാളി കൂടിയായ സോമനാഥന്റെ വാക്കുകള്‍ പുലരുന്നതിലേക്കാണ് ഇന്ത്യയും ശാസ്ത്ര ലോകവും ഇനി വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.


-അച്ചു പച്ചമ്പള

Related Articles
Next Story
Share it