പുണ്യ റസൂലിന്റെ ജന്മദിനം വീണ്ടും വന്നെത്തുമ്പോള്‍...
'ലോകത്തിന് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പുണ്യ റസൂലിന്റെ ജന്മദിനത്തിന് സാക്ഷിയായ മാസം 'റബീഉല്‍ അവ്വല്‍' വീണ്ടും വന്നെത്തി. ഈ മാസം വിശ്വാസികള്‍ക്ക് നല്‍കുന്ന ആനന്ദം ചെറുതല്ല. ലോക നായകന്റെ അപദാനം പറയാനും പാടാനും വിശ്വാസികള്‍ അത്യാവേശം കാണിക്കുന്നു. ഈ ആവേശം ലോകാടിസ്ഥാനത്തില്‍ പരന്ന് കിടക്കുന്നു.അന്ധകാരവും അനാചാരവും അനീതിയും കൊടികുത്തി വാണിരുന്ന, ചരിത്രകാരന്‍മാര്‍ ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട തിരുദൂതര്‍ പരിപൂര്‍ണരില്‍ പരിപൂര്‍ണരായിരുന്നു.എല്ലാവരിലും പ്രിയങ്കരനായ മുത്ത് നബിയെ ചെറുപ്പം മുതലെ […]

'ലോകത്തിന് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പുണ്യ റസൂലിന്റെ ജന്മദിനത്തിന് സാക്ഷിയായ മാസം 'റബീഉല്‍ അവ്വല്‍' വീണ്ടും വന്നെത്തി. ഈ മാസം വിശ്വാസികള്‍ക്ക് നല്‍കുന്ന ആനന്ദം ചെറുതല്ല. ലോക നായകന്റെ അപദാനം പറയാനും പാടാനും വിശ്വാസികള്‍ അത്യാവേശം കാണിക്കുന്നു. ഈ ആവേശം ലോകാടിസ്ഥാനത്തില്‍ പരന്ന് കിടക്കുന്നു.
അന്ധകാരവും അനാചാരവും അനീതിയും കൊടികുത്തി വാണിരുന്ന, ചരിത്രകാരന്‍മാര്‍ ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട തിരുദൂതര്‍ പരിപൂര്‍ണരില്‍ പരിപൂര്‍ണരായിരുന്നു.
എല്ലാവരിലും പ്രിയങ്കരനായ മുത്ത് നബിയെ ചെറുപ്പം മുതലെ നാട്ടുകാര്‍ ഐക്യകണേ്ഠന വിളിച്ചിരുന്ന നാമം ഏറ്റവും വലിയ വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന 'അല്‍ അമീന്‍' എന്നായിരുന്നു.
സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷമാണ് തിരു നബി (സ) യുടെ നേതൃത്വം. ആ അനുഗ്രഹത്തെ അനുസ്മരിക്കലും ആഘോഷിക്കലും അനിവാര്യമായ സല്‍കര്‍മ്മമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'നബിയെ, തങ്ങള്‍ പറയുക. അല്ലാഹുവിന്റെ ഫള്‌ല് കൊണ്ടും അവന്റെ റഹ്മത്തുകൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അത് അവരുടെ മുഴുവന്‍ സന്തോഷങ്ങളെക്കാളും ഗുണകരമാണ്'-(യൂനുസ് 58). ഈ ആയത്തില്‍ റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി(സ)യാണ്. (തഫ്‌സീര്‍ ദുര്‍റുല്‍ മന്‍സൂര്‍ 4-327)
തിരുനബി റബിഉല്‍ അവ്വല്‍ പന്ത്രണ്ടിന് മദീനയിലേക്ക് ചെന്നപ്പോള്‍ മദീനാ നിവാസികള്‍ ആര്‍ത്തുല്ലസിച്ച് 'ത്വലഅല്‍ ബദ്‌റു അലൈനാ' (ഞങ്ങളുടെ മേല്‍ പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു) എന്ന് തുടങ്ങുന്ന പദ്യം ആലപിച്ച് ആഘോഷം രേഖപ്പെടുത്തിയത് ചരിത്ര പ്രസിദ്ധമാണ്.
ഓരോ സമയം കഴിയുമ്പോഴും തിരുകീര്‍ത്തനം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നത് 'അങ്ങയുടെ കീര്‍ത്തി നാം ഉയര്‍ത്തി തന്നിരിക്കുന്നു' എന്ന ഖുര്‍ആന്‍ വാക്യം പ്രസക്തമാവുകയാണ് ഇവിടെ.
തിരുദൂതരുടെ ജന്മദിനം വീണ്ടും വന്നണയുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ആഹ്ലാദത്തിന് അതിരില്ല. അനുഗ്രഹീതമായ 'പുണ്യ റബീഇന് സ്വാഗതം'.
-ഫാറൂഖ് സഖാഫി മളി, മുഗു