മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചപ്പോള്‍ പുതിയ കേസ് കോടതിയിലെത്തി; ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും വീണ്ടും റിമാണ്ടില്‍

കാസര്‍കോട്: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചപ്പോള്‍ പുതിയ കേസ് കോടതിയിലെത്തി. ഇതോടെ കുണ്ടംകുഴി ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ടുപാറയിലെ ഗംഗാധരന്‍ നായരെയും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി വീണ്ടും റിമാണ്ട് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത് നിക്ഷേപ തട്ടിപ്പ് കേസുകളില്‍ വിനോദ്കുമാറും ഗംഗാധരന്‍ നായരും പ്രതികളാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ഇരുവരും മൂന്നുമാസത്തിലേറെയായി റിമാണ്ടില്‍ കഴിയുകയാണ്. ആദ്യം മൂന്ന് കേസുകളില്‍ രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. […]

കാസര്‍കോട്: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചപ്പോള്‍ പുതിയ കേസ് കോടതിയിലെത്തി. ഇതോടെ കുണ്ടംകുഴി ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ടുപാറയിലെ ഗംഗാധരന്‍ നായരെയും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി വീണ്ടും റിമാണ്ട് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത് നിക്ഷേപ തട്ടിപ്പ് കേസുകളില്‍ വിനോദ്കുമാറും ഗംഗാധരന്‍ നായരും പ്രതികളാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ഇരുവരും മൂന്നുമാസത്തിലേറെയായി റിമാണ്ടില്‍ കഴിയുകയാണ്. ആദ്യം മൂന്ന് കേസുകളില്‍ രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പിന്നീട് മറ്റ് കേസുകളിലും വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചു. 20 കേസുകളിലും ജാമ്യം കിട്ടിയതോടെ വിനോദ്കുമാറും ഗംഗാധരന്‍ നായരും ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് പനയാല്‍ അരവത്തെ ഭാസ്‌ക്കരന്‍ എന്നയാള്‍ ജി.ബി.ജിക്കെതിരെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. നിക്ഷേപത്തിന് വന്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ ബേക്കല്‍ പൊലീസ് വിനോദ്കുമാറും ഗംഗാധരന്‍നായരും അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കപ്പെട്ട വിനോദ്കുമാറിനെയും ഗംഗാധരന്‍നായരെയും ഈ കേസില്‍ റിമാണ്ട് ചെയ്യുകയായിരുന്നു. കേസില്‍ പ്രതികളായ മറ്റ് നാല് ഡയറക്ടര്‍മാരെ ഒരാഴ്ച മുമ്പാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും റിമാണ്ടിലാണ്.

Related Articles
Next Story
Share it