സിംഗേഴ്‌സ് കൂട്ടായ്മ വീല്‍ചെയര്‍ നല്‍കി

കാസര്‍കോട്: സംഗീതത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി കേരള സിംഗേഴ്‌സ് കൂട്ടായ്മ. സിറ്റി ടവറില്‍ സംഘടിപ്പിച്ച വീല്‍ചെയര്‍കൈമാറല്‍ ചടങ്ങും സംഗീത നിശയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ സാഹിബ് അലയന്‍സ് ക്ലബ്ബ് കാസര്‍കോട് പ്രസിഡണ്ട് അബ്ദുല്‍ റഫീഖ് എം.എയ്ക്ക് വീല്‍ചെയര്‍ കൈമാറി. കേരള സിംഗേഴ്‌സ് ജില്ലാ കോ-ഓഡിനേറ്റര്‍ ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ എസ്.ഐ രവി കൊട്ടോടി മുഖ്യാതിഥിയായി. എന്‍.എ. മഹമൂദ്, എ.കെ. ശ്യാം […]

കാസര്‍കോട്: സംഗീതത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി കേരള സിംഗേഴ്‌സ് കൂട്ടായ്മ. സിറ്റി ടവറില്‍ സംഘടിപ്പിച്ച വീല്‍ചെയര്‍കൈമാറല്‍ ചടങ്ങും സംഗീത നിശയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ സാഹിബ് അലയന്‍സ് ക്ലബ്ബ് കാസര്‍കോട് പ്രസിഡണ്ട് അബ്ദുല്‍ റഫീഖ് എം.എയ്ക്ക് വീല്‍ചെയര്‍ കൈമാറി. കേരള സിംഗേഴ്‌സ് ജില്ലാ കോ-ഓഡിനേറ്റര്‍ ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ എസ്.ഐ രവി കൊട്ടോടി മുഖ്യാതിഥിയായി. എന്‍.എ. മഹമൂദ്, എ.കെ. ശ്യാം പ്രസാദ്, സക്കീര്‍ ഹുസൈന്‍ കോഴിക്കോട്, സുലൈഖ രാമനാട്ടുകര, റഫീഖ് കേളോട്ട്, സമീര്‍ ആമസോണിക്‌സ്, വേണുഗോപാല്‍, ഷാഫി എ.നെല്ലിക്കുന്ന് സംബന്ധിച്ചു. നൗഷാദ് ബായിക്കര നന്ദി പറഞ്ഞു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും സൈക്കിള്‍ യാത്ര നടത്തിയ യുവാക്കളെയും അനുമോദിച്ചു. തുടര്‍ന്ന് ഷാനവാസ് പാദൂരടക്കം നിരവധി പേര്‍ ഗാനമാലപിച്ചു.

Related Articles
Next Story
Share it