ഇന്ധന വില വര്‍ധനവിനെതിരെ താക്കീതായി ചക്രസ്തംഭന സമരം; 15 മിനുട്ട് നേരം നിരത്തുകള്‍ നിശ്ചലമായി

കാസര്‍കോട്: ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന 15 മിനിറ്റ് നീണ്ടു നിന്ന ചക്രസ്തംഭന സമരം നിരത്തുകളെ നിശ്ചലമാക്കി. രാവിലെ 11 മുതല്‍ 11.15 വരെയാണ് ദേശീയ പാതയില്‍ അടക്കം വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എസ്.ടി.യു., എച്ച്.എം.എസ്., യു.ടി.യു.സി., ഐ.എന്‍.എല്‍.സി., എന്‍.എല്‍.യു., ജെ.ടി.യു.സി.(ടി) തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സംഗമം നടത്തി. വിവിധ […]

കാസര്‍കോട്: ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന 15 മിനിറ്റ് നീണ്ടു നിന്ന ചക്രസ്തംഭന സമരം നിരത്തുകളെ നിശ്ചലമാക്കി. രാവിലെ 11 മുതല്‍ 11.15 വരെയാണ് ദേശീയ പാതയില്‍ അടക്കം വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എസ്.ടി.യു., എച്ച്.എം.എസ്., യു.ടി.യു.സി., ഐ.എന്‍.എല്‍.സി., എന്‍.എല്‍.യു., ജെ.ടി.യു.സി.(ടി) തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സംഗമം നടത്തി. വിവിധ ഭാഗങ്ങളില്‍ നടന്ന സമരത്തിന് ടി.കെ. രാജന്‍, ആര്‍. വിജയകുമാര്‍, കരിവെള്ളൂര്‍ വിജയന്‍, സി.വി. ചന്ദ്രന്‍, ഷരീഫ് കൊടവഞ്ചി, കെ.വി. കൃഷ്ണന്‍, സി.എം.എ. ജലീല്‍, പി.പി. രാജു, പി.വി. തമ്പാന്‍, നാഷണല്‍ അബ്ദുല്ല, മുത്തലിബ് പാറക്കട്ട, ബിജു ഉണ്ണിത്താന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഴയ ബസ്സ്റ്റാന്റിന് സമീപം നടന്ന പ്രതിഷേധത്തിന് ടി. ഭാസ്‌കരന്‍, സുബൈര്‍ മാര, രാമന്‍, ഉമൈര്‍ തളങ്കര, ഇര്‍ഷാദ് ഫോര്‍ട്ട് റോഡ്, അബ്ദു ചൂരി നേതൃത്വം നല്‍കി.
വിദ്യാനഗറില്‍ ഐ.എന്‍.ടി.യു.സി. സെക്രട്ടറി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് എന്‍.എം. ഷാഫി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വി.സി. മാധവന്‍, മന്‍ മോഹന്‍, ഉമേഷ് അണങ്കൂര്‍, ശേഖരന്‍ നമ്പ്യാര്‍, വിനോദ് പ്രസംഗിച്ചു.

Related Articles
Next Story
Share it