ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ അനുവാദം ചോദിച്ച് വാട്‌സാപ്പ്; ഫെബ്രുവരി എട്ട് മുതല്‍ നടപ്പിലാക്കുമെന്ന് ഭീഷണിയും; ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാട്‌സാപ്പ് നേരിടുന്നത് വന്‍ തിരിച്ചടി

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ വാട്‌സാപ്പ് നേരിടുന്നത് കനത്ത തിരിച്ചടി. പുതിയ പോളിസി നടപ്പിലാക്കുമെന്ന് അറിയിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതോടെ നിരവധി പേര്‍ വാട്‌സാപ്പ് ഉപേക്ഷിച്ചു. ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രത്യേക സന്ദേശത്തില്‍ പറയുന്നത്. നിലവില്‍ സന്ദേശത്തോടൊപ്പം അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും അവസരമുണ്ട്. എന്നാല്‍ ഫെബ്രുവരി എട്ട് മുതല്‍ പോളിസി നടപ്പിലാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വാട്സ്ആപ്പ് […]

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ വാട്‌സാപ്പ് നേരിടുന്നത് കനത്ത തിരിച്ചടി. പുതിയ പോളിസി നടപ്പിലാക്കുമെന്ന് അറിയിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതോടെ നിരവധി പേര്‍ വാട്‌സാപ്പ് ഉപേക്ഷിച്ചു. ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രത്യേക സന്ദേശത്തില്‍ പറയുന്നത്. നിലവില്‍ സന്ദേശത്തോടൊപ്പം അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും അവസരമുണ്ട്. എന്നാല്‍ ഫെബ്രുവരി എട്ട് മുതല്‍ പോളിസി നടപ്പിലാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്‌വര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതെല്ലാം കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുമെന്നുമാണ് പുതിയ പോളിസിയിലൂടെ വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പുതിയ സന്ദേശം കിട്ടിത്തുടങ്ങിയതോടെ പലരും വാട്സ്ആപ്പ് തന്നെ ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നയമെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിച്ച ഈ തിരിച്ചടിയെ തുടര്‍ന്ന് പുതിയ പോളിസി പ്രഖ്യാപനം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.

Related Articles
Next Story
Share it