സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നു; വാട്‌സാപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍
ന്യൂഡെല്‍ഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വാട്‌സാപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരിഷ്‌കരിച്ച സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളില്‍ന്മേല്‍ വാട്‌സാപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡെല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്‌സാപ്പ് നടത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് കൗശലത്തിലൂടെ ജനങ്ങളെ അവരുടെ പോളിസികള്‍ അംഗീകരിപ്പിക്കുകയാണ്. സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള […]

ന്യൂഡെല്‍ഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വാട്‌സാപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരിഷ്‌കരിച്ച സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളില്‍ന്മേല്‍ വാട്‌സാപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡെല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്‌സാപ്പ് നടത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് കൗശലത്തിലൂടെ ജനങ്ങളെ അവരുടെ പോളിസികള്‍ അംഗീകരിപ്പിക്കുകയാണ്. സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് അയക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവില്‍ വരുന്നതിന് മുമ്പ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കോമ്പറ്റീഷന്‍ നിയമത്തിന്റെ നാലാം വകുപ്പ് വാട്‌സാപ്പ് ലംഘിച്ചുവെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നയം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.