നവംബറില്‍ ഇന്ത്യയില്‍ 17 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ന്യൂഡെല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. 602 പരാതികളിലാണ് നടപടിയെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. രാജ്യത്തെ പുതിയ ഐ.ടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു. മാസംതോറും കണക്കുകള്‍ പുറത്തുവിടണമെന്നാണ് ഐടി ഭേദഗതി നിയമം അനുശാസിക്കുന്നത്. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന […]

ന്യൂഡെല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. 602 പരാതികളിലാണ് നടപടിയെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. രാജ്യത്തെ പുതിയ ഐ.ടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.

മാസംതോറും കണക്കുകള്‍ പുറത്തുവിടണമെന്നാണ് ഐടി ഭേദഗതി നിയമം അനുശാസിക്കുന്നത്. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles
Next Story
Share it