കാഞ്ഞങ്ങാട്ട് നിന്ന് പിടിച്ചത് 10 കോടി രൂപ വില വരുന്ന തിമിംഗല വിസര്‍ജ്യം; കടത്തിക്കൊണ്ട് വന്നത് കര്‍ണാടകയില്‍ നിന്ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും പിടികൂടിയ 10 കോടി വിലവരുന്ന തിമിംഗല വിസര്‍ജ്യം കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരെയും ഹാജരാക്കി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന തിമിംഗല വിസര്‍ജ്യം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹിം, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഗ്രീന്‍ലാന്‍ഡ് ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് തിമിംഗല വിസര്‍ജ്യം കണ്ടെത്തിയത്. കൊവ്വല്‍ പള്ളിയിലെ കടവത്തു വളപ്പില്‍ കെ.വി നിഷാന്ത് (41), മുറിയനാവിയിലെ സിദ്ദിഖ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും പിടികൂടിയ 10 കോടി വിലവരുന്ന തിമിംഗല വിസര്‍ജ്യം കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരെയും ഹാജരാക്കി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന തിമിംഗല വിസര്‍ജ്യം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹിം, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഗ്രീന്‍ലാന്‍ഡ് ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് തിമിംഗല വിസര്‍ജ്യം കണ്ടെത്തിയത്. കൊവ്വല്‍ പള്ളിയിലെ കടവത്തു വളപ്പില്‍ കെ.വി നിഷാന്ത് (41), മുറിയനാവിയിലെ സിദ്ദിഖ് മാടമ്പില്ലത്ത് (31), കൊട്ടോടി മാവില ഹൗസില്‍ പി.ദിവാകരന്‍ (47)എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പരിശോധനക്കിടെയായിരുന്നു ആമ്പര്‍ ഗ്രീസ് വേട്ട. പൊലീസ് സംഘത്തില്‍ സ്‌ക്വാഡംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരുമുണ്ടായിരുന്നു.
കര്‍ണാടകയില്‍ നിന്നാണ് സംഘം തിമിംഗല വിസര്‍ജ്യം കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.