സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണം; മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വാക്‌സിനേനേഷന്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ മൂന്നാം തവണയും മമതാ ബാനര്‍ജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിനേഷന്‍ പോളിസി പ്രശ്‌നങ്ങളുള്‍പ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

വാക്‌സിനേനേഷന്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ മൂന്നാം തവണയും മമതാ ബാനര്‍ജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിനേഷന്‍ പോളിസി പ്രശ്‌നങ്ങളുള്‍പ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Articles
Next Story
Share it