കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമകളില്‍ തിളങ്ങിയ വിന്നി കന്നഡ, കൊങ്കണി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൊങ്കണി നാടകങ്ങളിലൂടെയാണ് വിന്നി അഭിനയരംഗത്തെത്തിയത്. പിന്നീട് തുളു, കന്നഡ നാടകങ്ങളില്‍ അഭിനയിച്ച വിന്നി സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. രാജ്യോസ്തവ അവാര്‍ഡും വിന്നി കരസ്ഥമാക്കിയിരുന്നു. വിന്‍സെന്റാണ് ഭര്‍ത്താവ്. പ്രതാപ്, ബാബിത്ത് എന്നിവര്‍ മക്കള്‍.

Related Articles
Next Story
Share it