പോത്തോട്ട മത്സരത്തില്‍ നിരവധി മെഡലുകള്‍ നേടിയ മംഗളൂരുവിലെ ഗുരുവപ്പ പൂജാരി വാഹനാപകടത്തില്‍ മരിച്ചു

മംഗളൂരു: പോത്തോട്ടമത്സരമായ കമ്പളയില്‍ നിരവധി മെഡലുകള്‍ നേടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗുര്‍പൂര്‍ പാലത്തിന് സമീപം കുക്കുടക്കാട്ട് ഞായറാഴ്ചയാണ് അപകടമുണ്ടായത്. പതിവ് പോലെ ഗുരുവപ്പ പാല്‍ നല്‍കാനായി കുക്കുടക്കാട്ടെ പാല്‍വില്‍പ്പനകേന്ദ്രത്തിലേക്ക് സ്‌കൂട്ടിയില്‍ പോകുമ്പോള്‍ മംഗളൂരുവില്‍ നിന്ന് ഗുര്‍പൂരിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുവപ്പയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 47 വര്‍ഷമായി ഗുരുവപ്പ കമ്പള മത്സരരംഗത്ത് മികച്ച നേട്ടങ്ങളാണ് […]

മംഗളൂരു: പോത്തോട്ടമത്സരമായ കമ്പളയില്‍ നിരവധി മെഡലുകള്‍ നേടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗുര്‍പൂര്‍ പാലത്തിന് സമീപം കുക്കുടക്കാട്ട് ഞായറാഴ്ചയാണ് അപകടമുണ്ടായത്. പതിവ് പോലെ ഗുരുവപ്പ പാല്‍ നല്‍കാനായി കുക്കുടക്കാട്ടെ പാല്‍വില്‍പ്പനകേന്ദ്രത്തിലേക്ക് സ്‌കൂട്ടിയില്‍ പോകുമ്പോള്‍ മംഗളൂരുവില്‍ നിന്ന് ഗുര്‍പൂരിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുവപ്പയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ 47 വര്‍ഷമായി ഗുരുവപ്പ കമ്പള മത്സരരംഗത്ത് മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. കര്‍ഷകനായ ഗുരുവപ്പക്ക് കുട്ടിക്കാലം മുതല്‍ കമ്പളയോട് താല്‍പ്പര്യമുണ്ടായിരുന്നു. ഹുബ്ബള്ളിയില്‍ നിന്നും കോട്ടയില്‍ നിന്നും പോത്തുകളെ കൊണ്ടുവന്നാണ് അദ്ദേഹം കമ്പള മത്സരത്തില്‍ പങ്കെടുത്തത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നടന്ന നിരവധി കമ്പള മത്സരങ്ങളില്‍ പങ്കെടുത്ത് ഗുരുവപ്പ നിരവധി മെഡലുകള്‍ നേടി.
ഗുരുവപ്പയുടെ ഉടമസ്ഥതയിലുള്ള പോത്തുകള്‍ മുല്‍ക്കി, മിജാര്‍, ബജഗോളി, പുത്തൂര്‍, കാവല്‍ക്കാട്ടെ, ഉപ്പിനങ്ങാടി, ജെപ്പു, കാറ്റപ്പടി, ബൊളിയാര്‍, മൂഡ്ബിദ്രി, വേനൂര്‍, കാജൂര്‍, പടുബിദ്രി, ബൊല്ലൂര്‍, ഐക്കല, തിരുവയില്‍, സൂറത്കല്‍, പിലിക്കുള, ഹോസ്‌കല്‍ എന്നിവിടങ്ങളില്‍ കമ്പള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it