വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം, കടകള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍, കല്ല്യാണ-മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍
കാസര്‍കോട്: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ മാറുന്നു. വാരാന്ത്യ ലോക്ഡൗണ്‍ ഇനി ശനിയാഴ്ചകളില്‍ ഉണ്ടാവില്ല. ഞായറാഴ്ച മാത്രമാണ് ഉണ്ടാവുക. കടകള്‍ക്ക് ഞായര്‍ ഒഴികെ ആറ് ദിവസവും തുറക്കാം. കടകള്‍ രാത്രി 9 വരെ തുറക്കാനും അനുമതിയായിട്ടുണ്ട്. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. ആരോഗ്യമന്ത്രി വീണാജോര്‍ജ് ഇന്ന് ഉച്ചയോടെ നിയമസഭയിലാണ് ലോക്ഡൗണിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കല്ല്യാണ-മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുവാദമുള്ളത്. ആരാധനാലയങ്ങളിലും പഴയത് പോലെ 40 പേര്‍ക്കാണ് പ്രവേശനാനുമതി. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം […]

കാസര്‍കോട്: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ മാറുന്നു. വാരാന്ത്യ ലോക്ഡൗണ്‍ ഇനി ശനിയാഴ്ചകളില്‍ ഉണ്ടാവില്ല. ഞായറാഴ്ച മാത്രമാണ് ഉണ്ടാവുക. കടകള്‍ക്ക് ഞായര്‍ ഒഴികെ ആറ് ദിവസവും തുറക്കാം. കടകള്‍ രാത്രി 9 വരെ തുറക്കാനും അനുമതിയായിട്ടുണ്ട്. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. ആരോഗ്യമന്ത്രി വീണാജോര്‍ജ് ഇന്ന് ഉച്ചയോടെ നിയമസഭയിലാണ് ലോക്ഡൗണിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കല്ല്യാണ-മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുവാദമുള്ളത്. ആരാധനാലയങ്ങളിലും പഴയത് പോലെ 40 പേര്‍ക്കാണ് പ്രവേശനാനുമതി. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കണം. കടയിലെത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരാകുന്നത് അഭികാമ്യമാകുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ടി.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി രോഗികളുടെ എണ്ണം നോക്കിയാവും ലോക്ഡൗണ്‍ ഉണ്ടാവുക. 1000ത്തില്‍ പത്തിലധികം പേര്‍ക്ക് ഒരാഴ്ച രോഗം വന്നാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ചീഫ് സെക്രട്ടറി തലത്തിലുള്ള ഉന്നതതല സംഘം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ടി.പി.ആര്‍ മാനദണ്ഡങ്ങളിലും ലോക്ഡൗണ്‍ ചട്ടങ്ങളിലും മാറ്റം വരുത്തി സര്‍ക്കാര്‍ സഭയില്‍ പ്രഖ്യാപനം നടത്തിയത്.