ദക്ഷിണ കന്നഡ ഉള്‍പ്പെടെ കര്‍ണാടകയിലെ ആറ് ജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ തുടരും; ശനിയാഴ്ച നടത്താനിരുന്ന ഡിഗ്രി-ബിരുദാനന്തര ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചു

മംഗളൂരു: കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ ദക്ഷിണകന്നഡ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ശനിയും ഞായറുമുള്ള വാരാന്ത്യകര്‍ഫ്യൂ തുടരും. ഈ സാഹചര്യത്തില്‍ ശനിയാഴ്ച ഡിഗ്രി-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പൊതുജനങ്ങള്‍ക്ക് രാവിലെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അനുവാദമുണ്ട്. കെ.എസ.്ആര്‍.ടി.സി-സ്വകാര്യ ബസുകളും പതിവുപോലെ സര്‍വീസ് നടത്തും. കേരളവും മഹാരാഷ്ട്രയും അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, ചാമരാജനഗര്‍, ബെല്‍ഗാവി, ബിദര്‍, കലബുര്‍ഗി എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് സംസ്ഥാന […]

മംഗളൂരു: കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ ദക്ഷിണകന്നഡ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ശനിയും ഞായറുമുള്ള വാരാന്ത്യകര്‍ഫ്യൂ തുടരും. ഈ സാഹചര്യത്തില്‍ ശനിയാഴ്ച ഡിഗ്രി-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
പൊതുജനങ്ങള്‍ക്ക് രാവിലെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അനുവാദമുണ്ട്. കെ.എസ.്ആര്‍.ടി.സി-സ്വകാര്യ ബസുകളും പതിവുപോലെ സര്‍വീസ് നടത്തും.
കേരളവും മഹാരാഷ്ട്രയും അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, ചാമരാജനഗര്‍, ബെല്‍ഗാവി, ബിദര്‍, കലബുര്‍ഗി എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

Related Articles
Next Story
Share it