തലപ്പാടി അതിര്‍ത്തിയില്‍ വാരാന്ത്യകര്‍ഫ്യൂ; ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇരട്ടിദുരിതം

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ വാരാന്ത്യ കര്‍ഫ്യൂ കൂടി ഏര്‍പ്പെടുത്തിയത് ദുരിതം ഇരട്ടിയാക്കി. ഇന്നലെ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭായോഗമാണ് തലപ്പാടി അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ കാസര്‍കോട് ജില്ലക്കാര്‍ അടക്കം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മംഗളൂരുവിലേക്ക് ഇനി യാത്ര സാധ്യമാകില്ല. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ […]

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ വാരാന്ത്യ കര്‍ഫ്യൂ കൂടി ഏര്‍പ്പെടുത്തിയത് ദുരിതം ഇരട്ടിയാക്കി. ഇന്നലെ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭായോഗമാണ് തലപ്പാടി അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ കാസര്‍കോട് ജില്ലക്കാര്‍ അടക്കം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മംഗളൂരുവിലേക്ക് ഇനി യാത്ര സാധ്യമാകില്ല. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. കര്‍ഫ്യൂ പ്രഖ്യാപനം വന്നതോടെ കേരള-കര്‍ണാടക അതിര്‍ത്തികള്‍ കര്‍ണാടക പൊലീസിന്റെ വലയത്തിലായിരിക്കുകയാണ്. കാസര്‍കോട് ജില്ല കര്‍ണാടകയുമായി 17 സ്ഥലങ്ങളില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിര്‍ത്തികളിലെ മുഴുവന്‍ റോഡുകളിലും കര്‍ണാടക പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പരിശോധനയും നടന്നുവരുന്നു. ദേശീയപാതയിലെ തലപ്പാടി ടോള്‍ ബൂത്തിന് സമീപം കര്‍ശന പരിശോധനയാണ് നടത്തുന്നത്. ചെര്‍ക്കള-കല്ലടുക്ക, ചെര്‍ക്കള-സുള്ള്യ റോഡിലും പരിശോധന സജീവമാണ്.
അടുക്കസ്ഥല, സാറഡുക്ക എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

Related Articles
Next Story
Share it