കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം; വധുവിന്റെ പിതാവും ബന്ധുവും അറസ്റ്റില്‍; ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ്

കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ചതിന് വധുവിന്റെ പിതാവിനും ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ജില്ലയിലാണ് സംഭവം. പള്ളിത്തോട്ടം സ്റ്റേഷന്‍ പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിന്റെ ഹാളില്‍ നടന്ന വിവാഹത്തില്‍ അനുവദനീയമായതിലധികം ആളുകള്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ടെന്ന് സിറ്റി പോലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു. ഒരു വര്‍ഷത്തോളമായി സംസ്ഥാനത്ത് പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകളും […]

കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ചതിന് വധുവിന്റെ പിതാവിനും ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ജില്ലയിലാണ് സംഭവം. പള്ളിത്തോട്ടം സ്റ്റേഷന്‍ പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിന്റെ ഹാളില്‍ നടന്ന വിവാഹത്തില്‍ അനുവദനീയമായതിലധികം ആളുകള്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ടെന്ന് സിറ്റി പോലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു.

ഒരു വര്‍ഷത്തോളമായി സംസ്ഥാനത്ത് പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകളും മറ്റും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പലയിടത്തും മാനദണ്ഡം ലംഘിച്ചുവെന്ന പേരില്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ചാലും സാമൂഹിക അകലം പാലിക്കപ്പെടാന്‍ പലപ്പോഴും സാധിക്കുന്നില്ല.

Related Articles
Next Story
Share it