'ഓര്‍മകള്‍ക്ക് അമ്പതാണ്ട് തികയുമ്പോഴും നമ്മള്‍ ഉബൈദ് മാഷിനെ തിരിച്ചറിഞ്ഞിട്ടില്ല'

കാസര്‍കോട്: മഹാകവി ടി.ഉബൈദ് മാഷ് ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട് തികയുമ്പോഴും കേരളത്തിലെ അക്കാദമികളും പ്രസാധകരും ആ മഹാമനീഷിയെ വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് പറഞ്ഞു.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വേറിട്ട പരിപാടികളാണ് 'ഉബൈദ് -ഓര്‍മ്മകളുടെ അര നൂറ്റാണ്ട്' എന്ന തലക്കെട്ടില്‍ നടത്താന്‍ സാഹിത്യ വേദി ആലോചിച്ചിട്ടുള്ളത്. പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ […]

കാസര്‍കോട്: മഹാകവി ടി.ഉബൈദ് മാഷ് ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട് തികയുമ്പോഴും കേരളത്തിലെ അക്കാദമികളും പ്രസാധകരും ആ മഹാമനീഷിയെ വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വേറിട്ട പരിപാടികളാണ് 'ഉബൈദ് -ഓര്‍മ്മകളുടെ അര നൂറ്റാണ്ട്' എന്ന തലക്കെട്ടില്‍ നടത്താന്‍ സാഹിത്യ വേദി ആലോചിച്ചിട്ടുള്ളത്. പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായി. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.
ഡോ.രത്‌നാകര മല്ലമൂല, പി എസ് ഹമീദ്, മുജീബ് അഹ്‌മദ്, വി വി പ്രഭാകരന്‍, അഷ്റഫ് അലി ചേരങ്കൈ, എ എസ് മുഹമ്മദ്കുഞ്ഞി, ഡോ. അസീസ് മിത്തടി, റഹീം കല്ലായം, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it