ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന സമീപനം മാറ്റണം-ഹക്കീം കുന്നില്‍

കാസര്‍കോട്: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചില ഉദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ച് ഉപദ്രവിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഉദ്യോഗസ്ഥരെ അകാരണമായി ശിക്ഷ നടപടികള്‍ക്ക് വിധേയരാക്കുന്ന, രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്ന, പ്രമോഷന്‍ തടഞ്ഞുവെക്കുന്നത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുകയാണെന്നും ഇതിന് ഒരന്ത്യം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂണിയന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ […]

കാസര്‍കോട്: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചില ഉദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ച് ഉപദ്രവിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഉദ്യോഗസ്ഥരെ അകാരണമായി ശിക്ഷ നടപടികള്‍ക്ക് വിധേയരാക്കുന്ന, രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്ന, പ്രമോഷന്‍ തടഞ്ഞുവെക്കുന്നത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുകയാണെന്നും ഇതിന് ഒരന്ത്യം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂണിയന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ അഭിപ്രായപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.വിമലനും സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.മനോജ് ജോണ്‍സണും യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി.എം. ശ്രീകാന്തും ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി മൈലാ നായിക്ക് സ്വാഗതവും ജില്ല ട്രഷറര്‍ മുരളികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ജില്ല പ്രസിഡണ്ട് ഡോ. ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. ടിറ്റോ ജോസഫ്, ജയപ്രകാശ്, ഷാഹുല്‍ ഹമീദ്, ഡോ. കെ.വി.പ്രമോദ്, കേശവ.എം, വേണുഗോപാല്‍ പൈനി, സുനിത.എം.വി, ബിന്ദു മോള്‍, അനില്‍കുമാര്‍, എം.അജിത് കുമാര്‍, സുധാകരന്‍, കെ.കുഞ്ഞമ്പു നായര്‍, അജയന്‍ മാസ്റ്റര്‍, ദശരഥന്‍, കൊളത്തൂര്‍ നാരായണന്‍, രമേശന്‍.പി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it