ധോണിയെ ഉപദേഷ്ടാവാക്കിയതിന് പിന്നിലെ കാരണങ്ങള്‍; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

മുംബൈ: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐ.സി.സി കിരീട വരള്‍ച്ചയ്ക്ക് പരിഹാരാമായാണ് ധോണിയുടെ കടന്നുവരവെന്നാണ് ഗാംഗുലി പറയുന്നത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ധോണിയുടെ മെന്റര്‍ റോള്‍ ആയിരുന്നു. എന്നാല്‍ ബിസിസിഐയുടെ തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. '2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മികച്ച […]

മുംബൈ: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐ.സി.സി കിരീട വരള്‍ച്ചയ്ക്ക് പരിഹാരാമായാണ് ധോണിയുടെ കടന്നുവരവെന്നാണ് ഗാംഗുലി പറയുന്നത്.

ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ധോണിയുടെ മെന്റര്‍ റോള്‍ ആയിരുന്നു. എന്നാല്‍ ബിസിസിഐയുടെ തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. '2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്' ഗാംഗുലി പറഞ്ഞു.

Related Articles
Next Story
Share it