ഐപില്ലില്‍ എല്ലാ കാര്യങ്ങളും വിദേശ താരങ്ങളുമായി പങ്കുവെക്കാറില്ല; രാജ്യത്തിന്റെ പ്ലാനുകള്‍ രഹസ്യമായിരിക്കും; അജിന്‍ക്യാ രഹാനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരുമിച്ച് കളിക്കുന്നുവെന്ന് വെച്ച് എല്ലാ കാര്യങ്ങളും വിദേശ താരങ്ങളുമായി പങ്കുവെക്കാറില്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ. വിദേശ താരങ്ങളുമായി ഡ്രസ്സിംഗ് റൂം പങ്കിടാറുണ്ടെങ്കിലും അവരുമായി ദേശീയ ടീമിന്റെ ഗെയിം പ്ലാന്‍ അടക്കമുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്ന് രഹാനെ വ്യക്തമാക്കി. ഐ.പി.എല്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായുള്ള അകല്‍ച്ച കുറച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ അതൊന്നും യാതൊരു തരത്തിലും തങ്ങളെ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കവെയാണ് താരം […]

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരുമിച്ച് കളിക്കുന്നുവെന്ന് വെച്ച് എല്ലാ കാര്യങ്ങളും വിദേശ താരങ്ങളുമായി പങ്കുവെക്കാറില്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ. വിദേശ താരങ്ങളുമായി ഡ്രസ്സിംഗ് റൂം പങ്കിടാറുണ്ടെങ്കിലും അവരുമായി ദേശീയ ടീമിന്റെ ഗെയിം പ്ലാന്‍ അടക്കമുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്ന് രഹാനെ വ്യക്തമാക്കി. ഐ.പി.എല്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായുള്ള അകല്‍ച്ച കുറച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ അതൊന്നും യാതൊരു തരത്തിലും തങ്ങളെ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സുമായും ജോസ് ബട്‌ലറുമായും ജോഫ്ര ആര്‍ച്ചറുമായും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ടാവാം. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റിനെ മനസില്‍ വെച്ചുകൊണ്ട് ഒരുതരത്തിലുള്ള ഗെയിം പ്ലാനുകളും പരസ്പരം പങ്കുവെക്കാറില്ല. ടെസ്റ്റ് ക്രിക്കറ്റും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മില്‍ വിത്യാസമുണ്ട്. അവരുടെ ബൗളര്‍മാര്‍ ഇവിടെ എങ്ങനെ ബൗള്‍ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലില്‍ ഒരുമിച്ചുകളിച്ചത് കൊണ്ട് ഞങ്ങള്‍ എല്ലാ കാര്യങ്ങളും അവരോട് പറയാറില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ഓരോ താരങ്ങള്‍ക്കെതിരെയും പദ്ധതി ആസൂത്രണം ചെയ്ത് മികച്ച ടീം വര്‍ക്കിലൂടെ ഇംഗ്ലീഷ് പടയെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ റോയല്‍സില്‍ രഹാനെയുടെ സഹതാരങ്ങളാണ് സ്‌റ്റോക്‌സും ബട്‌ലറും ആര്‍ച്ചറും.

Related Articles
Next Story
Share it