കബഡിയാണെങ്കില്‍ കളിക്കാം; ഫുട്‌ബോള്‍ കളിക്കാനുള്ള താരങ്ങളില്ല; ടീം സെറ്റ് ചെയ്യണമെങ്കില്‍ സ്‌ക്വാഡിലുള്ള രണ്ടോ മൂന്നോ ഗോള്‍കീപ്പര്‍മാരെ ഇറക്കണം; കളിക്കാന്‍ താരങ്ങളെ ലഭ്യമല്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച്

പനാജി: ഐഎസ്എല്ലില്‍ നാളെ ബെംഗളുരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കാനിരിക്കെ കളിക്കാന്‍ താരങ്ങളെ ലഭ്യമല്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമാനോവിച്. കബഡി കളിക്കാന്‍ ആണെങ്കില്‍ നോക്കാമെന്നും ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കോച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറോ ഏഴോ താരങ്ങളെ എങ്ങനെ എങ്കിലും അണിനിരത്താം. എന്നാല്‍ ഫുട്‌ബോള്‍ കളിക്കാനുള്ള താരങ്ങള്‍ തങ്ങള്‍ക്കില്ല. രണ്ടോ മൂന്നോ ഗോള്‍ കീപ്പര്‍മാരെ ബെഞ്ചില്‍ ഇരുത്തി മാത്രമെ ഒരു കളിക്കു വേണ്ട ആള്‍ക്കാരുടെ എണ്ണം തികയ്ക്കാന്‍ സാധിക്കൂ. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു. […]

പനാജി: ഐഎസ്എല്ലില്‍ നാളെ ബെംഗളുരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കാനിരിക്കെ കളിക്കാന്‍ താരങ്ങളെ ലഭ്യമല്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമാനോവിച്. കബഡി കളിക്കാന്‍ ആണെങ്കില്‍ നോക്കാമെന്നും ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കോച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറോ ഏഴോ താരങ്ങളെ എങ്ങനെ എങ്കിലും അണിനിരത്താം. എന്നാല്‍ ഫുട്‌ബോള്‍ കളിക്കാനുള്ള താരങ്ങള്‍ തങ്ങള്‍ക്കില്ല. രണ്ടോ മൂന്നോ ഗോള്‍ കീപ്പര്‍മാരെ ബെഞ്ചില്‍ ഇരുത്തി മാത്രമെ ഒരു കളിക്കു വേണ്ട ആള്‍ക്കാരുടെ എണ്ണം തികയ്ക്കാന്‍ സാധിക്കൂ. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

ഞങ്ങള്‍ കളിക്കാന്‍ തയ്യാറാണോ എന്നത് ആരും നോക്കുന്നില്ല. നാളെ കളിക്കാന്‍ ഇറങ്ങിയാലും അതൊരു ഫുട്‌ബോള്‍ മത്സരമായി തോന്നുമോ എന്ന് അറിയില്ല. അവസാന രണ്ട് ദിവസം മാത്രമാണ് കളിക്കാര്‍ പരിശീലനത്തിനായി ഇറങ്ങിയത്. ഇപ്പോള്‍ കളി കാര്യമാക്കുന്നില്ല. കളിക്കാരുടെയും ടീമിന്റെ മൊത്തത്തിലുമുള്ള ആരോഗ്യമാണ് പ്രധാനം. വുകമാനോവിച് കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it