ടീം മീറ്റിംഗില്‍ കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ ടീം മീറ്റിംഗില്‍ കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കര്‍ഷക സമരത്തെ പിന്തുണച്ചവരെ എതിര്‍ത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാക്കാരുമെല്ലാം രംഗത്തെത്തിയത് വിവാദമായതിന് പിന്നാലെയാണ് സമരത്തെക്കുറിച്ചു ഇന്ത്യയുടെ ടീം മീറ്റിംഗിലു ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ ടീം നായകന്‍ തന്നെ വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ തലേന്ന് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കര്‍ഷക സമരത്തെക്കുറിച്ചും ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത കാര്യം അദ്ദേഹം വ്യക്തമാക്കിയത്. […]

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ ടീം മീറ്റിംഗില്‍ കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കര്‍ഷക സമരത്തെ പിന്തുണച്ചവരെ എതിര്‍ത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാക്കാരുമെല്ലാം രംഗത്തെത്തിയത് വിവാദമായതിന് പിന്നാലെയാണ് സമരത്തെക്കുറിച്ചു ഇന്ത്യയുടെ ടീം മീറ്റിംഗിലു ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ ടീം നായകന്‍ തന്നെ വെളിപ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ തലേന്ന് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കര്‍ഷക സമരത്തെക്കുറിച്ചും ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കര്‍ഷക വിഷയത്തില്‍ താരങ്ങള്‍ ഹ്രസ്വമായി സംസാരിച്ചെന്ന് പറഞ്ഞ കോഹ്ലി വിശദംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ടീം മീറ്റിംഗില്‍ ഇതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അത്രയുമാണ് നടന്നത്-കോലി പറഞ്ഞു.

നേരത്തെ പോപ്പ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സദോഹരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കോഹ്ലി, രോഹിത്, അനില്‍ കുംബ്ലെ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളുടെ സിനിമാ താരങ്ങളും ഇന്ത്യക്കാരുടെ കാര്യം ഇന്ത്യക്കാര്‍ നോക്കും എന്ന തരത്തില്‍ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ട്വീറ്റ് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളുടെ കാലത്ത് ഒരുമിച്ച് നില്‍ക്കണമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. "ഇന്ത്യ എപ്പോഴും കരുത്തുറ്റതാണ്. നമ്മള്‍ ഒരുമിച്ച് നിന്ന് പ്രശ്നം പരിഹിക്കേണ്ടതാണ് ഇപ്പോഴത്തെ വിഷയം. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ വലിയ റോള്‍ വഹിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കുമെന്ന് ഉറപ്പുണ്ട്". രോഹിത് ശര്‍മ പറഞ്ഞു. കര്‍ഷകരെ പിന്തുണച്ചാണെങ്കിലും ഇന്ത്യ ടുഗെതര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിദേശ ട്വീറ്റുകളെ പ്രതിരോധിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

Related Articles
Next Story
Share it