ലോകം ഇന്ത്യയുടെ കുടുംബം; മുന്‍ ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഞങ്ങളുടെ കുടുംബമാണെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോട് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റിനാണ് മോദി മറുപടി പറഞ്ഞത്. 'ഇന്ത്യന്‍ ഔദാര്യവും ദയയും ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട രാജ്യം!' എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. 'ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹം കാണുന്നതില്‍ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് […]

ന്യൂഡല്‍ഹി: മുന്‍ ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഞങ്ങളുടെ കുടുംബമാണെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോട് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റിനാണ് മോദി മറുപടി പറഞ്ഞത്.

'ഇന്ത്യന്‍ ഔദാര്യവും ദയയും ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട രാജ്യം!' എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. 'ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹം കാണുന്നതില്‍ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോവിഡിനെതരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കര്‍ത്തവ്യം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles
Next Story
Share it