നമുക്കും വേണം വികസനം
ജില്ലയുടെ പിറവി നടന്നിട്ട് നാല് പതിറ്റാണ്ടിനോട് അടുക്കുന്നു. സപ്ത ഭാഷാ സംഗമഭൂമി ഇന്നും പിന്നോക്ക ജില്ലയായി തുടരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക മേഖലകളില്‍ ഇന്നും അടുത്തുള്ള മംഗലാപുരത്തെ ആശ്രയിക്കേണ്ടിവരുന്നു. ഉക്കിനടുക്കയില്‍ തുടങ്ങിയ മെഡിക്കല്‍ കോളേജ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണരൂപത്തില്‍ എത്തിയില്ല. വേണ്ടുന്ന ഡോക്ടര്‍മാരെയും മറ്റു ഉദ്യോഗസ്ഥന്മാരെയും യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിച്ച് ആധുനിക സംഭിധാനത്തോടെ പെട്ടെന്ന് സജ്ജമാക്കേണ്ടതുണ്ട്. കാരണം ആരോഗ്യ രംഗത്ത് നമ്മുടെ ജില്ല വളരെ പിന്നിലാണ്. താലൂക്ക് ആസ്പത്രികളുടെയും ജില്ലാ ആസ്പത്രിയുടെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ടാറ്റാ കോവിഡ് ആസ്പത്രി […]

ജില്ലയുടെ പിറവി നടന്നിട്ട് നാല് പതിറ്റാണ്ടിനോട് അടുക്കുന്നു. സപ്ത ഭാഷാ സംഗമഭൂമി ഇന്നും പിന്നോക്ക ജില്ലയായി തുടരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക മേഖലകളില്‍ ഇന്നും അടുത്തുള്ള മംഗലാപുരത്തെ ആശ്രയിക്കേണ്ടിവരുന്നു. ഉക്കിനടുക്കയില്‍ തുടങ്ങിയ മെഡിക്കല്‍ കോളേജ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണരൂപത്തില്‍ എത്തിയില്ല. വേണ്ടുന്ന ഡോക്ടര്‍മാരെയും മറ്റു ഉദ്യോഗസ്ഥന്മാരെയും യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിച്ച് ആധുനിക സംഭിധാനത്തോടെ പെട്ടെന്ന് സജ്ജമാക്കേണ്ടതുണ്ട്. കാരണം ആരോഗ്യ രംഗത്ത് നമ്മുടെ ജില്ല വളരെ പിന്നിലാണ്. താലൂക്ക് ആസ്പത്രികളുടെയും ജില്ലാ ആസ്പത്രിയുടെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ടാറ്റാ കോവിഡ് ആസ്പത്രി പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തിപ്പിക്കുകയും കോവിഡ് കാലം കഴിഞ്ഞാല്‍ അതിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയായി മാറ്റാണുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും വേണം. സര്‍ക്കാരും ഇവിടെത്തെ വ്യവസായ പ്രമുഖരും യോജിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ വ്യവസായങ്ങള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രികള്‍ ആരംഭിക്കാനുള്ള നടപടികളില്‍ കൈകോര്‍ക്കണം.
കാസര്‍കോട് താലൂക്ക് ആസ്പത്രിയും ടാറ്റാ കോവിഡ് ആസ്പത്രിയും യോജിപ്പിച്ച് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പറ്റുമെന്ന കലക്ടറുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പ്രാവര്‍ത്തിമാക്കാന്‍ എല്ലാ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണം. ഇതിന് ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണം.
ടൂറിസ്റ്റ് മേഖല വികസിപ്പിക്കാന്‍ ഏറ്റവും പറ്റിയ ജില്ലയാണ് കാസര്‍കോട്.
തളങ്കരയില്‍ തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന തുറമുഖ വകുപ്പ് മന്തി അഹ്മദ് ദേവര്‍കോവിലിന്റെ പ്രഖ്യാപനം വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്.
അത് പോലെ നീലേശ്വരത്ത് ഒരു പുരാവസ്തു മ്യൂസിയവും ജില്ലയില്‍ മണല്‍ ശുചീകരണ ശാലയും കൊണ്ട് വരാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവനയും പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചിരിക്കുകയാണ്.
മംഗലാപുരം തുറമുഖത്തെ ആശ്രയിക്കുന്ന ജില്ലക്ക് ഒരു തുറമുഖത്തിന്റെ സാധ്യത മന്ത്രിയുടെ ഇടപെടലിലൂടെ സഫലീകരിക്കുമെന്ന് പ്രതിക്ഷിക്കാം. അതോടൊപ്പം കേരളത്തിന് എയിംസ് അനുവദിച്ച് കിട്ടുകയാണെങ്കില്‍ കാസര്‍കോട്ട് സ്ഥാപിക്കാനുള്ള ശക്തമായ ശ്രമം എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. ജില്ലയുടെ പിന്നോക്കാവസ്ഥക്ക് മാറ്റം കുറിക്കാന്‍, വികസനത്തില്‍ മറ്റു ജില്ലകളോടൊപ്പം എത്താന്‍ അഭിപ്രായ സമൂന്വയത്തിലൂടെ നാം ഐക്യപ്പെട്ട് മന്ത്രിയിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുകയും പൂര്‍ണ്ണ സഹകരണം നല്‍കുകയും ചെയ്താല്‍ ജില്ലയെ അറിയുന്ന, കാസര്‍കോടിന്റെ ചുമതലയുള്ള മന്ത്രിയില്‍ നിന്ന് ഒരു മാറ്റം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.